വേണ്ട സാധനങ്ങള്‍
വെണ്ടക്ക - മൂക്കാത്തത് 250 ഗ്രാം. വൃത്തിയാക്കി കഴുകി രണ്ടു അറ്റവും കളഞ്ഞത്
പച്ചമുളക് - 7 എണ്ണം (നെടുകെ പിളര്‍ന്നത്)
മഞ്ഞള്‍ പൊടി - അര റ്റീസ്പൂണ്‍
തേങ്ങ - അര മുറി. ( അരച്ച് ഒന്നാം പാലും രണ്ടാം പാല്‍ ( 100 മില്ലി) മാറ്റി വെക്കുക
ചെറിയ ഉള്ളി - പത്തെണ്ണം (തൊലി കളഞ്ഞ് ചെറുതായി നുറുക്കിയത്)
വെളുത്തുള്ളി - 5 അല്ലി (ചതച്ചത്)
എണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
കടുക് - അര റ്റീസ്പൂണ്‍
വേപ്പില - ഒരു കതിര്‍
ഉണ്ടാക്കേണ്ട വിധം
എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ചെറിയ ഉള്ളിയും വെളുത്തുള്ളിയും ചേര്‍ത്ത് ഇളക്കുക. രണ്ടു മിനിട്ട് കഴിഞ്ഞ് പച്ചമുളകും ചേര്‍ക്കുക. ഇളക്കിക്കൊണ്ടിരിക്കുക. പിന്നീട് വേപ്പിലയും ചേര്‍ക്കുക. എടുത്തു വെച്ചിരിക്കുന്ന വെണ്ടക്ക ചേര്‍ത്തിളക്കുക. വെണ്ടക്കയുടെ ഒട്ടുന്ന പരുവം മാറുന്നതുവരെ ഇളക്കുക. പിന്നീട് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കുക. രണ്ടാം പാല്‍ ചേര്‍ത്തു മൂടി വെക്കുക. അഞ്ചുമിനിട്ട് വെച്ചതിനുശേഷം ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കി തീ ഓഫ് ചെയ്യുക.
Saturday, October 14, 2006
വെണ്ടക്ക കറി (തേങ്ങാപ്പാല്‍ ചേര്‍ത്തത്)
Subscribe to:
Post Comments (Atom)
1 comment:
ഈ കറിക്കൂട്ടുവെച്ച് ഞാനൊരു കലാപരിപാടി അങ്ങോട്ടു നടത്തി
കൊള്ളാം കിടിലന്‍!!!!!!!!!!!!!
Post a Comment