Tuesday, November 07, 2006

കള്ളുഷാപ്പ് മീന്‍ കറി.

ഒരു കള്ളുഷാപ്പിലെ മീന്‍ കറിയുടെ പാചകവിധി താഴെക്കൊടുക്കുന്നു. ഓര്‍മ്മയില്‍ നിന്നെടുത്തെഴുതുന്നതാണ്. തൃശ്ശൂര്‍, പുഴയ്ക്കല്‍ പാടത്ത് അയ്യന്തോള്‍ വഴിയിലുള്ള കള്ളുഷാപ്പിലെ അമ്മായിയോട് കണ്‍സള്‍ട്ട് ചെയ്ത ഓര്‍മ്മയില്‍..

ആവശ്യമുള്ള സാധനങ്ങള്‍

1. മീന്‍ (1/2 കിലൊ.അയില,ചാള, ദശയുള്ള ചെറിയ മീന്‍. കഴുകി വൃത്തിയായി കഷണങ്ങളാക്കിയത് )
2. മുളക് പൊടി ( 2 റ്റിസ്പൂണ്‍)
3. വറ്റല്‍ മുളക് (4 എണ്ണം)
4. കറിവേപ്പില ആവശ്യത്തിന്.
5. മഞ്ഞള്‍ പൊടി.(1/2 ടിസ്പൂണ്‍)
6. വെളിച്ചെണ്ണ. (ആവശ്യത്തിന് / 2 or 3 Table spoon)
7. പച്ച വാളന്‍പുളി (4 എണ്ണം പുഴുങ്ങി പിഴിഞ്ഞ് ചാറെടുക്കുക) / 4 കഷണം കുടമ്പുളി.

പാചക വിധി.

മണ്‍ചട്ടി അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ഒഴിക്കുക. ചട്ടി തുണികൊണ്ട് പിടിച്ച് എണ്ണ ചട്ടിയുടെ വശങ്ങളിലേക്ക് പരത്തുക. എണ്ണ ചൂടായാല്‍ വറ്റല്‍ മുളക് രണ്ടായി കീറി ചേര്‍ക്കുക. പിന്നീട് വേപ്പില.വേപ്പില പൊട്ടിയാല്‍ മഞ്ഞള്‍ പൊടി ചേര്‍ത്തിളക്കുക. പിന്നീട് മുളക്പൊടി ചേര്‍ക്കുക. തീ കുറച്ച് മുളക് പകുതി മൂക്കുന്നതുവരെ കാക്കുക. അധികം മൂക്കരുത്.
പിന്നീട് വാളന്‍പുളിയുടെ വെള്ളമോ കുടമ്പുളിയോ ചേര്‍ക്കുക. അത്യാവശ്യത്തിന് വെള്ളം ചേര്‍ത്ത് തിളക്കുന്നതു വരെ കാത്തു നില്ക്കുക. തിളച്ചാല്‍ അത്യാവശ്യത്തിന്‍ ഉപ്പും ചേര്‍ത്ത് മീന്‍ ചേര്‍ക്കുക. തീകുറച്ച് മീന്‍ വേവിക്കുക. മൂടി വെക്കരുത്. കുറുകിയ അവസ്ഥയില്‍ ചട്ടി ഇറക്കാം.
ഈ കറി രണ്ടുമൂന്നു ദിവസം വരെ കേടാവാതെ ഇരിക്കും.

23 comments:

കുട്ടന്മേനൊന്‍::KM said...

ഒരു കള്ളുഷാപ്പ് മീന്‍ കറിയുടെ പാചകരീതി പോസ്റ്റുന്നു. ഉണ്ടാക്കി നോക്കി അഭിപ്രായമറിയിക്കുമല്ലോ.

vimathan said...

കുട്ടമ്മേനോന്‍, പുഴക്കല്‍ പാടത്തു നിന്ന് അയ്യന്തോള്‍ പോകുന്ന റോട്ടില്‍ വലതുവശത്തു കാണുന്ന ഷാപ്പ് അല്ലേ? അവിടത്തെ അമ്മായീടെ ഊണ് പ്രസിദ്ധമായിരുന്നു. ഒരുകാലത്ത് പുഴക്കല്‍പ്പാടത്തെ ബാറില്‍ നിന്നും ജലസേചനത്തിന് ശേഷം അവിടെപ്പോയി ഊണ് കഴിക്കാറുണ്ടായിരുന്നത് ഓര്‍ക്കുന്നു.

അളിയന്‍സ് said...

പിന്നെ അറിയിക്കുമോന്നോ.... ദേ, ഇന്നു തന്നെ ഉണ്ടാക്കാന്‍ പോവേണ്.നാളെ ആശുപത്രിക്കെടക്കേലല്ലേല് അല്ലെങ്കില്‍ കാലത്തുതന്നെ അഫിഫ്രായം അറിയിക്കാം.
നാടന്‍ ചട്ടി അവൈലബിള്‍ അല്ല.. അതു കൊണ്ട് ടേസ്റ്റ് ശകലം കുറയാന്‍ സാധ്യതയുണ്ടല്ലേ...?

ഇത്തിരിവെട്ടം|Ithiri said...

ഇതിന്റെ കൂടെ ഷാപ്പില്‍ കിട്ടുന്ന മറ്റേസാ‍ധനം നിര്‍ബന്ധമില്ലല്ലോ അല്ലേ...?

കുട്ടന്മേനൊന്‍::KM said...

അതൊക്കെ ഉണ്ടെങ്കിലല്ലേ അതിന്റെ ഒരു ഉഷാറുണ്ടാവൂ ഇത്തിരീ. ഇത് കുറച്ച് കുരുമുളകുകൂടി കൂട്ടിയടിച്ചാല്‍ യു.എ.യില്‍ ഫ്രീയായി ഒഴുകുന്ന ബെക്കാര്‍ഡിയുടെ കൂടെ പോലും കൂട്ടാം..

അഗ്രജന്‍ said...

“അത്യാവശ്യത്തിനു വെള്ളം ചേര്‍ത്ത് തിളക്കുന്നത് വരെ കാത്തു നില്‍ക്കുക“...

വെള്ളത്തിന് വേറേ എവിടേം പോണ്ട... ആ ഏഴാമത്തെ ചേരുവ നാലഞ്ചാവര്‍ത്തി വായിച്ചാല്‍ മതി :)ഇതെന്തായാലും പരീക്ഷിക്കുന്നുണ്ട് :)

അതുല്യ said...

ദേവനിതൊന്നും കാണുന്നില്ലേ? ഈ പിള്ളെരോട്‌ പറ മുട്ടയില്ലാതെ ഓമ്ലെട്ടുണ്ടാക്കാന്‍. എണ്ണയും എരിവും... നോട്ട്‌ അലവുഡ്‌...

മ്മേനന്നെ... കത്രിയ്കായിട്ടും ഇതുണ്ടാക്കം ട്ടോ. താങ്ക്സ്‌ റ്റു മങ്കൈയന്‍ മലര്‍.

ഗുഡ്‌ റിസിപ്പി.

karanor said...

ഷാപ്പു കറിയുടെ വകഭേദമായ വീട്ടുകറി:

സാധനങ്ങള്‍:

മത്തി(ചാള), അയില, നെത്തോലി, വെളൂരി ഇവയില്‍ ഏതെങ്കിലും - 1/2 കിലോ

1)മുളകുപൊടി - 1 1/2 ടേ.സ്പൂണ്‍
മഞ്ഞള്‍ പൊടി- 1 ടീ സ്പൂണ്‍
ഇഞ്ചി - 1 കഷണം
തക്കാളി - 2 എണ്ണം
ഉലുവപ്പൊടി - 1/2 ടീ സ്പൂണ്‍

2)കറിവേപ്പില - ഒരു പിടി
ചുവന്നുള്ളി - 6
ഉപ്പ് - ആവശ്യത്തിന്
കുടമ്പുളി - 2 ചുള
വെളിച്ചെണ്ണ - 2 ടീ സ്പൂണ്‍
വെള്ളം - ഒരു കപ്പ്


പ്രയോഗം:
ആദ്യസെറ്റ് (മുളകുപൊടി മുതല്‍ ഉലുവാപ്പൊടി വരെ)മിക്സിയില്‍ അടിച്ചെടുക്കുക.ഒരു പാത്രത്തില്‍ (മണ്‍ ചട്ടീയായാല്‍ നല്ലത്) ചുവന്നുള്ളി ചെറുതായരിഞ്ഞതും കറിവേപ്പിലയും ഉപ്പും കുടമ്പുളിയും അരപ്പും വെള്ളവും ചേര്‍ത്ത് തീളപ്പിക്കുക. തിള വരുമ്പോള്‍ മീനിടുക. വെളിച്ചെണ്ണ ചേര്‍ത്ത് ഒന്ന് ചുറ്റിച്ചു വാങ്ങി ഉപയോഗിക്കുക.


വെറും 10 മുതല്‍ 15 മിനിറ്റ് കൊണ്ട് ഞാനീ കറി തയ്യാറാക്കുമ്പോള്‍ ധര്‍മ്മപത്നി ഇന്നും വാ പൊളിച്ചു നില്‍ക്കാറുണ്ട്.

-കാര്‍ണോര്‍

കുറുമാന്‍ said...

കുട്ടമ്മേന്നേ, ഷാപ്പുകറി, ബക്കാര്‍ഡി എന്നൊക്കെ കേട്ടപ്പോ പണിതിരക്കിലൊന്നു വന്നു നോക്കിയതാ. ഇത് കലക്കാന്‍ വഴിയുണ്ടല്ലോ. പിന്നെ അയലയും, ചാളയും, കൂടാതെ, ഏട്ടയും, സ്രാവും കൂടി ഇത്തരം വെപ്പിന്നു നല്ലതാണെന്ന് എനിക്കു തോന്നുന്നു.

ഞാന്‍ ഒന്നു രണ്ടു റസീപ്പി എഴുതിചേര്‍ക്കണമെന്നു വിചാരിച്ചിട്ട്, പോസ്റ്റെഴുത്ത് (ഐറോപ്പ് - ഭാഗം - 3) കഴിഞ്ഞിട്ട് റസീപ്പി എഴുതാന്‍ നേരമില്ലാ എന്നു പറഞ്ഞതുപോലായി. രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ എന്തായാലും ഒരൈറ്റം പൂശാം എന്നു കരുതുന്നു.

Sul | സുല്‍ said...

ഹെഹെഹെ...
ഇതെനിക്കു തന്നെ ഉണ്ടാക്കി നോക്കണം. കള്ളുകുടിച്ചില്ലേലും മീങ്കറി കൂട്ടി നോക്കാം

-സുല്‍

കലേഷ്‌ കുമാര്‍ said...

മേന്നേ, കൊള്ളാം. ലുലൂന്ന് വൈകിട്ട് അയല മേടിച്ചിട്ട് , റീമയ്ക്ക് ഇതിന്റെ ഒരു പ്രിന്റെടുത്ത് കൊടുക്കുന്നുണ്ട് ഞാന്‍.

അളിയന്‍സ് said...

മേനോന്‍ മാഷേ.... പറഞ്ഞമാതിരി ഇന്നലെത്തന്നെ സാധനം പരീക്ഷിച്ചു.തനിമ കുറയാതിരിക്കാനായി അപ്പുറത്തെ ഫ്ലാറ്റീന്ന് ചട്ടി വാങ്ങിയാ ഉണ്ടാക്കിയത്. കൂടെ കപ്പ പുഴുങ്ങീതും കൂടി ആയപ്പോ സംഭവം ഹിറ്റ്.ഇളംകള്ളും കൂടിയുണ്ടായിരുന്നെങ്കില്‍ സൂപ്പര്‍ഹിറ്റായാനേ...എന്തു ചെയ്യാനാ.

പിന്നെ കൊടപ്പുളി 4 കഷണം എന്നത് ഒരു മൂന്ന് മൂന്നേകാല്‍ ആക്കാമായിരുന്നു.ശകലം പൂളി കൂടിപ്പോയെന്ന് ഭക്തജനങ്ങളുടെ ഫീഡ്ബാക് കിട്ടി.

സൊ , ഇതു മാതിരിയുള്ള വിഭവങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

അളിയന്‍സ് said...

മേനോന്‍ മാഷേ.... പറഞ്ഞമാതിരി ഇന്നലെത്തന്നെ സാധനം പരീക്ഷിച്ചു.തനിമ കുറയാതിരിക്കാനായി അപ്പുറത്തെ ഫ്ലാറ്റീന്ന് ചട്ടി വാങ്ങിയാ ഉണ്ടാക്കിയത്. കൂടെ കപ്പ പുഴുങ്ങീതും കൂടി ആയപ്പോ സംഭവം ഹിറ്റ്.ഇളംകള്ളും കൂടിയുണ്ടായിരുന്നെങ്കില്‍ സൂപ്പര്‍ഹിറ്റായാനേ...എന്തു ചെയ്യാനാ.

പിന്നെ കൊടപ്പുളി 4 കഷണം എന്നത് ഒരു മൂന്ന് മൂന്നേകാല്‍ ആക്കാമായിരുന്നു.ശകലം പൂളി കൂടിപ്പോയെന്ന് ഭക്തജനങ്ങളുടെ ഫീഡ്ബാക് കിട്ടി.

സൊ , ഇതു മാതിരിയുള്ള വിഭവങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

കുട്ടന്മേനൊന്‍::KM said...

വിമതാ: ചെറുപ്പ കാലത്ത് അമ്മയുടെ വീട്ടില്‍ പോകുമ്പോള്‍ ആ ഷാപ്പിന്റെ മുന്നിലൂടെ സൌകര്യം കിട്ടിയാല്‍ വെറുതെ സൈക്കിള്‍ ഓടിച്ചുപോകാറുണ്ട്. കഴിക്കാ‍നുള്ള ഭാഗ്യമില്ലെങ്കിലും ആ മണമടിക്കാന്‍ വേറെ കാശ് കൊടുക്കെണ്ടതില്ലല്ലോ. അവിടത്തെ വേറെ ചില വിഭവങ്ങളുടെ റിസ്സീപ്പിയും കയ്യിലുണ്ട്. സമയം കിട്ടുമ്പോ പൂശാം.
അളിയന്‍സ് : മീങ്കറി ഒരു രണ്ടുമണിക്കുറെങ്കിലും കഴിഞ്ഞ് കഴിച്ചാലേ അതിന്റെ ടേസ്റ്റ് ശരിക്കും കിട്ടൂ. പിറ്റേന്നാണെങ്കില്‍ പിന്നെ പറയുകയും വേണ്ടേ. പുളി മീനില് ശരിക്കും പിടിക്കാഞ്ഞിട്ടായിരിക്കും.
അഗ്രജാ : വാളന്‍ പുളി പിഴിഞ്ഞ് അതിന്റ്നെ എക്സ്ട്രാറ്റേ എടുക്കെണ്ടൂ. അല്ലാതെ ഹോസിട്ട് പുളിപുഴുങ്ങാനാരു പറഞ്ഞു ?
അതുല്യചേച്ച്യേ : കത്രിയ്ക്കയിട്ട് ഇത് വെച്ചാല്‍ കള്ളിന്റെ കൂടെയല്ല കഞ്ഞിവെള്ളത്തിന്റെ കൂടെ നല്ല കോമ്പിനേഷനാവും.
കലേഷേ : അയല മാത്രേ വാങ്ങുന്നുള്ളൂ ? കൂടെ കഴിക്കാനുള്ള സാധനസാമഗ്രികളൊന്നും വേണ്ടേ ?

അതുല്യ said...

എന്ന കുട്ടന്മേനന്‍ ആ പോഷക സൂചിക അങ്ങട്‌ മാറ്റ്‌.

കുട്ടന്മേനൊന്‍::KM said...

കാര്‍ന്നന്മാര് തെളിച്ചു തന്ന ഭദ്രദീപം കേടാ‍വാണ്ട് സൂക്ഷിക്കണമല്ലോന്ന് വെച്ചിട്ടാണ് പോഷകസൂ‍ചികയിട്ടത്. വേറൊരു കാര്‍ന്നര് ഇപ്പോ പറയുണു അത് മാറ്റാന്‍. മാറ്റി..

ഇത്തിരിവെട്ടം|Ithiri said...
This comment has been removed by a blog administrator.
ഇത്തിരിവെട്ടം|Ithiri said...

മേനോന്‍‌ജീ മലബാര്‍ ചിക്കന്‍ ബിരിയാണിക്കും ഒരു പോഷക സൂചിക സംഭാവന ചെയ്യൂന്നേ...

എന്നിട്ട് വേണം ഒരു നെയ്ച്ചോറിന്റെ നിര്‍മ്മാണ വിവരങ്ങള്‍ പോസ്റ്റാന്‍...

വേണു venu said...

മേനോനെ അനുമോദനങ്ങള്‍. എന്തിനാ താങ്കള്‍ മീന്‍ കൂട്ടിയതിനു് അനുമോദനമെന്നു ചോദിക്കരുതു്. ഇവിടെ ഞങ്ങള്‍ക്കു കിട്ടുന്ന ഒരു തരം ഗംഗയിലെ മീനായ റേഹു ഇനത്തില്‍ പെട്ട ഒരുതരം മീനു് ഈ രീതി, ഒന്നാം തരം ആണെന്നു് ഉണ്ടാക്കി ഉപയോഗിച്ചു് രുചിച്ച ഞാന്‍ സര്‍ടിഫൈ ചെയ്യുന്നു. നമ്മടെ ഒരുവിധ പ്പെട്ട തേങ്ങ ചെര്‍ന്ന രെസിപ്പിയൊന്നും ഈ മീനിനു് ശരിയാവാതിരിക്കുമ്പോഴാണു് ഈ കുറിപ്പു് കണ്ടതു്.‍

പാര്‍വതി said...

നമ്മുടെ അംബീടെ മുയുവന്‍ കോയീനെ കണ്ട് വഴി കണ്ട് പിടിച്ച് വന്നതാ, അതേ മഹാന്മാര്‍ക്കാര്‍ക്കെങ്കിലും മുയുവന്‍ കോയീനെ ഉണ്ടാക്കാന്‍ അറിയ്യോ, പറഞ്ഞ് തരാമോ, തന്തൂറെന്നും ഓവനെന്നും പറഞ്ഞ് പേടിപ്പിക്കരുത്..

പ്ലീസ്..പറഞ്ഞ് തരുന്നവര്‍ക്ക് മുയുവന്‍ കോയീനെ ഉണ്ടാക്കി പടം പോസ്റ്റ് ചെയ്ത് കാണിച്ച് തരാം :-)

-പാര്‍വതി.

ഇത്തിരിവെട്ടം|Ithiri said...

പാര്‍വതീ... ഒരു മുയുവന്‍ കോയീനെ പീസ് പീസാക്കിയ ശേഷം കറിവെച്ചാല്‍ മതിയെങ്കില്‍ പറഞ്ഞ് തരാം.

Ambi said...

ഇതു ശരിയല്ല ശരിയല്ല ഒട്ടും ശരിയല്ല..കണ്ടില്ലേ ഈ പാര്‍വതീടെ ഒരു കുറുമ്പ്..ന്റെ പോസ്റ്റില്‍ കമന്റാതെ ഇവിടെ കമന്റിയിരിയ്ക്കുന്നു..:)

അതൊക്കെ വിട്..പാറുക്കുട്ടീ..
(അങ്ങനേ വിളിയ്ക്കാന്‍ തോന്നുന്നുള്ളൂ വിരോധമുണ്ടെങ്കില്‍ സഹിച്ചോ..)കാര്‍ന്നോര് പറഞ്ഞിരിയ്ക്കുന്ന സൂത്രക്കോഴിയ്ക്ക് ഓവനും തന്തൂറും ഒന്നും വേണ്ടാ എന്നാണെന്റെ ഓര്‍മ്മ..
(ഓര്‍മ്മയ്ക്ക് ചെറിയ മങ്ങലുണ്ട് എന്നത് സത്യം..മാടുതീനിയുടെ ബാധ സ്വല്‍പ്പം ഏറിയിരുന്നു..)
വെറും ഒരു പഴയ അലൂമിനിയം പാത്രവും ഗാസും മതി ഉപകരണങ്ങളായിട്ട്..അലൂമിനിയം ഫോയിലും വേണം..എന്റെ അനുഭവത്തില്‍ നിന്ന് തോന്നുന്നത് കുറച്ച് പേപ്പര്‍ ടേപ്പു കൂടെയുണ്ടെങ്കില്‍ ഒട്ടിച്ച് ഭദ്രമായി വയ്ക്കാം എന്നാണ്.
ന്തായാലും ഞാന്‍ ശക്തമായി പ്രതിഷേധിയ്ക്കുന്നു..
കമന്റെനിക്കിടാഞ്ഞിട്ട്..
:)

കുട്ടന്മേനൊന്‍::KM said...

വേണുജി : അഭിനന്ദനങ്ങള്‍. അപ്പൊ പരീക്ഷിച്ചൂ ല്ലേ..
ഇത്തിരി : നെയ്ച്ചോറിന്റെ റെസീപ്പി ഇടൂ.
പാര്‍വതിക്കുള്ള റിസീപ്പി മീറ്റ് കഴിഞ്ഞിട്ട് വരുന്നുണ്ട്..