ബിരിയാണി കഴിച്ച പലരും ഇപ്പോഴും ജീവനോടെ ശേഷിക്കുന്നു എന്നെ ധൈര്യത്തില്‍ ഇവിടെ ഒരു നെയ്ച്ചോര്‍ നിര്‍മ്മാണ ശ്രമം.
ബിരിയാണി റൈസ് : 4 ഗ്ലാസ്.
വലിയ ഉള്ളി : 2 (ഇടത്തരം)
ഡാള്‍ഡ : 3 ടീസ്പൂണ്‍.
അണ്ടിപ്പരിപ്പ് : 10 എണ്ണം
മുന്തിരി : 15 എണ്ണം
ഏലയ്ക : 4 എണ്ണം
ഗ്രാമ്പൂ : 6 എണ്ണം
കറുവാപട്ട : ചെറിയ കഷ്ണം.
ഉപ്പ് : പാകത്തിന്
* അരി നന്നായി കഴുകി വെള്ളത്തില്‍ തന്നെ ഇട്ട് വെക്കുക.
*വലിയ ഉള്ളി ചെറുതായി കട്ട് ചെയ്യുക. ശേഷം ഡല്‍ഡയില്‍ നന്നായി വഴറ്റുക. ( ചെറിയ തീയില്‍ - കളര്‍ ചുവപ്പാകരുത്). അതിലേക്ക് അണ്ടിപ്പരിപ്പ്, മുന്തിരി, ഏലയ്ക്ക, ഗ്രാമ്പൂ, പട്ട എന്നിവകൂടി ഇടുക. നന്നായി വഴറ്റിയശേഷം അരിയളക്കാനുപയോഗിച്ച അതേ ഗ്ലാസ്സില്‍ ആറുഗ്ലാസ്സ് വെള്ളം എടുത്ത് അത് സവോളയിരിക്കുന്ന പാത്രത്തില്‍ ഒഴിക്കുക.(1:1.5 എന്ന തോതിലാണ് വെള്ളം എടുക്കേണ്ടത്, വെള്ളം കൂടിയാല്‍ നെയ്ച്ചോറിന് പകരം നെയ് കഞ്ഞിയോ നെയ് പായസമോ അവാം. അതിനാല്‍ വെള്ളം അളക്കുമ്പോള്‍ സൂക്ഷിക്കുക)
ആവശ്യത്തിനുള്ള ഉപ്പ്പ് ചേര്‍ക്കുക. വെള്ളം നന്നായി തിളച്ച ശേഷം അരിയിടുക. കുറച്ച് ഭാഗം തുറന്നിട്ട് മൂടിവെക്കുക.
വെള്ളം ഏകദേശം 95% വറ്റിയാല്‍ (പാത്രത്തിലെ ചോറില്‍ ചെറിയ കുഴികള്‍ പ്രത്യക്ഷപ്പെടുന്ന സമയം...) നന്നായി ഇളക്കി തീ കഴിയുന്നത്ര കുറക്കുക. മുകളില്‍ അലൂമിനിയം ഫോയില്‍ കൊണ്ടോ മറ്റോ നന്നയി മൂടി (വായു പുറത്ത് പോവാത്ത വിധം) ഇരുപത് മിനുട്ട് അടുപ്പത്ത് വെക്കുക.
ഇരുപത് മിനുട്ടിന് ശേഷം നെയ്ച്ചോര്‍ റെഡി.
വെജ്/നോണ്‍ വെജ് കറികളുടെ കൂടെ തട്ടാം... ഇനി കറിയില്ലെങ്കിലും ഒരു കൈ നോക്കാവുന്നതേയുള്ളൂ.
Tuesday, November 14, 2006
നെയ്ച്ചോര്‍....
Subscribe to:
Post Comments (Atom)
12 comments:
ബിരിയാണി കഴിച്ച പലരും ഇപ്പോഴും ജീവനോടെ ശേഷിക്കുന്നു എന്നെ ധൈര്യത്തില്‍ ഇവിടെ ഒരു നെയ്ച്ചോര്‍ നിര്‍മ്മാണ ശ്രമം.
ഇത്തിരിവെട്ടം,
നെയ്ച്ചോര്‍ തന്നെ ഉണ്ടാക്കിയാല്‍ എങ്ങിനെയാകുമെന്നറിയില്ല. എന്നാലും ശ്രമിച്ചാല്‍ ഉണ്ടാക്കാമെന്നു തോന്നുന്നു. എന്നിട്ട് പിന്നെ അഭിപ്രായം പറയാം ;)
വെട്ടമേ, വായില്‍ വെള്ളമൂറുന്നു.
ഇതു വരെ ഒരു പ്ലേറ്റ് നെയ്ചോറ് പോരട്ടെ മാത്രം അറിയാമായിരുന്നു. ഇപ്പൊ ഇതും.
പാചകവിധി (ഇതെല്ലാം ഒരു വിധിയല്ലെ) ക്കു നന്ദി.
-സുല്‍
എന്തായാലും ഈയാഴ്ച നെയ്ച്ചോറ് വെച്ചിട്ടു തന്നെ കാര്യം..
അരികത്ത് ഞമ്മളു ബന്നോട്ടേ...
തരിവളാ കയ്യു പിടിച്ചോട്ടേ...
പിണക്കം മറന്ന് ചിരിക്കൂല്ലേ...
ഒരുപിടി നെയ്ച്ചോറു ബൈക്കൂല്ലേ...
ഇത്തിരീ...ബെന്താ അറീക്കണം ട്ടൊ
ഞമ്മള്‍ എവിടെണ്ടെങ്കിലും
അവിടെ അവീറില്‍
എപ്പ എത്തീന്ന് ചോദിച്ചാ മതീ
ബിരിയാണി ബെയ്ചു മടുത്ത ഇത്തിരി
നെയ്ചോറു വെച്ചു രസിച്ചു ഇത്തിരി
ബിരിയാണി റൈസ് - ബിരിയാണി അരി
കട്ട് ചെയ്യുക -മുറിക്കുക
കളര്‍ - നിറം
ഹിഹിഹി ഉമേഷ്ജിയുടെ ബ്ലോഗഹോദരിയാവാനുള്ള ശ്രമം എന്നു തോന്നിയോ? ചുമ്മാ...
ഇവിടെ ചിക്കന്‍ കറിയുന്ട്, നെയ്ച്ചോറിത്തിരി തരോ ഇത്തിരീ?
ഇത്തിരി ഇറങ്ങിത്തിരിച്ചിരിക്കുകയാന്നാ തോന്നണേ..
നന്നായീ...വരട്ടെ..
(കട്ടഞ്ചായ എങ്ങിനെ ഉണ്ടാക്കാം എന്നൊരു പോസ്റ്റ് എന്‍റെ വക, അടുത്തത്.. )
കഴിച്ച ഒരു കുടുംബം കൂടി ജീവനോടെ ശേഷിക്കുന്നു .. :)
വെട്ടമേ അടുത്ത പെരുന്നാളിന് ബിരിയാണി വെക്കണോ അതോ നെയ്‌ച്ചോറ് വെക്കണോ എന്ന അങ്കലാപ്പിലായി.. കൂടെ ഒരു പാട്ടും മൂളാന്‍ തോന്നി - "ബിരിയാണി വെക്കലല്ല പെരുന്നാള്... നെയ്‌ച്ചോറ് ബെയ്‌ക്കലല്ല പെരുന്നാള്.."
വായിച്ചു! ശനിയാഴ്ച ഉണ്ടാക്കുന്നതായിരിക്കും! ശേഷം ഞായറാഴ്ച വേറെ കുഴപ്പം ഒന്നും ഇലെങ്ങില്‍ ഞാന്‍ ഒരു കമന്റ് കൂടി ഇടുനതയിരിക്കും. അഥവാ കുഴപ്പം വലതും ഉണ്ടെങ്കില്‍, അത് സീരിയസ് അലെങ്ങില്‍ ഞാന്‍ ഒരു ഇമെയില്‍ അയക്കുനതയിരിക്കും. അതിനു മറുപടിയായി എനിക്ക് ഫോണ്‍ നമ്പര്‍ തരണം. ഇനി ഇതൊന്നും അല്ല എന്നെ കുറിച്ച് ഒരു വിവരവും ഇലെങ്ങില്‍.... :-( എന്നെ കുറിച്ച് സ്മരണാര്‍ത്ഥം ഒരു ബ്ലോഗ് എഴുതണം.
വളരെ സ്നേഹത്തോടെ!
ഈ പറഞ്ഞ, റെസിപ്പി ഒന്നും ഇല്ലാതെ തന്നെ, കണ്ട്‌പടിച്ച പാഠങ്ങളുടെ ധൈര്യത്തിൽ, പണ്ടോരിക്കൽ ഞാനും നെയ്ച്ചോർ വെച്ചു. വെള്ളകണക്ക്, വെറു കണക്കല്ല എന്ന് അന്ന് മനസിലായി.
അവസാനം, നെയ്‌കഞ്ഞി കുടിച്ചു.ഹഹഹ.
പിന്നെ, വെള്ളത്തിന്റെ കണക്ക്. അത് അരി വെള്ളത്തിലിട്ട് പൊതിർത്തതാണെങ്കിൽ, സൂക്ഷിക്കണം. സാധരണ നല്ല അരി മുഹൈദിബിന്റെ അരിയാണ്. വില കൂടും. അതിന്, 1:1.5 എന്നത്, പൊതിർക്കാതെ തന്നെ ഉപയോഗിക്കാം.
95% സൂക്ഷിക്കണം. അവസാന വേവ്, ചെറിയ ചൂടിൽ, 95% ആവുമ്പോൾ ഇറക്കി വെക്കണം. വിത്ത് അലുമിനിയം ഫോയിൽ. പിന്നീട്, ആവിയിലാണ് വേവ്.
ഇതെന്റെ പരീക്ഷണം. കഴിച്ചിട്ടും ജീവനോടെയിരിക്കുന്ന, പരീക്ഷണം.
ഇത്തിരീ,
വെറുതെ മനുഷ്യനെ കൊതിപ്പിച്ച് കൊല്ലാതെ. ദുഷ്ട.
Sulthan | സുൽത്താൻ
Post a Comment