Sunday, October 08, 2006

പുനത്തിലിന്റെ വെള്ളരിക്കാ പച്ചടി.

കഴിഞ്ഞ ദിവസം പുനത്തില്‍ കുഞ്ഞബ്ദുള്ള കൈരളി പീപ്പിള്‍ ടിവിയിലെ അഭിമുഖത്തില്‍ പറഞ്ഞ ഒരു പാചക വിധി കേട്ടെഴുതുന്നു.

വെള്ളരിക്കാ പച്ചടി.

വേണ്ട സാധനങ്ങള്‍

വെള്ളരിക്ക - തൊലിയും കുരുവും കളഞ്ഞ് ഒരിഞ്ചുകനത്തില്‍ അരിഞ്ഞത് - അര കിലൊ
പച്ചമുളക് - 5 എണ്ണം
തേങ്ങ - ഒരു മുറി ( ചിരവിയത്)
തൈര് - അരക്കപ്പ്
ഉപ്പ് - ആവശ്യത്തിന്.
കറിവേപ്പില - 1 തണ്ട്
കടുക് - ആവശ്യത്തിന്.

ഉണ്ടാക്കേണ്ട വിധം

വായ് വട്ടമുള്ള ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് ഒരു തുവര്‍ത്തുമുണ്ട് അതിന് മുകളില്‍ കെട്ടുക. അതിനു മുകളിലായി ഉപ്പും ചേര്‍ത്തിളക്കിയ വെള്ളരിക്ക നിരത്തുക. വെള്ളത്തില്‍ തൊടാതെ അഞ്ചു മിനിട്ട് മൂടി വെച്ച് ആവിയില്‍ വേവിക്കുക. പിന്നീട് പുറത്തെടുത്ത് മറ്റൊരു തുവര്‍ത്തുമുണ്ടുകൊണ്ട് വെള്ളരിക്കയിലെ വെള്ളം തുടച്ചെടുക്കുക. ചെറിയ ഒരു പാത്രത്തില്‍ വെള്ളരിക്ക ഇടുക. മുളകും തൈരും തേങ്ങയും കൂടി മിക്സിയില്‍ മൃദുവായി അരച്ചെടുക്കുക. ഈ കൂട്ട് വെള്ളരിക്കയുടെ മുകളില്‍ ഒഴിക്കുക.
എണ്ണയില്‍ കടുക് പൊട്ടിച്ച് കറിവേപ്പിലയും ചേര്‍ത്ത് വെള്ളരിക്കയുടെ മുകളില്‍ വിതറുക.

പുനത്തിലിന്റെ വെള്ളരിക്കാ പച്ചടി റെഡി.

17 comments:

Kalesh Kumar said...

മേന്നേ, ഇതൊരു ക്ലാസിക്ക് റെസീപ്പിയാ!
തിരുവിതാംകൂര്‍ ശൈലിയാണിതെന്നെനിക്ക് തോന്നുന്നു!

asdfasdf asfdasdf said...

കലേഷ് ഭായി, ഞാനിത് ഉണ്ടാകി നോക്കിയില്ല. ശ്രമിച്ച് നന്നായാല്‍ പറയൂമല്ലോ.
പുനത്തില് പറഞ്ഞതു പോലെയാണെങ്കില്‍ നല്ല കുത്തരിച്ചോറും ഒരു കടുമാങ്ങയും ഈ പച്ചടിയും ഒരൂ പപ്പടവുമുണ്ടെങ്കില്‍ കുശാലായിയെന്നാണ്.
കഞ്ഞിക്ക് ഒരാളെ കൂടി കൂട്ടിവരാന്‍‍ ഭാര്യയെ നാട്ടില്‍ വിട്ടിരിക്കുന്ന എനിക്ക് ഇതൊക്കെ ഇപ്പൊ സ്വപ്നം കാണാനേ പറ്റൂ.

Kalesh Kumar said...
This comment has been removed by a blog administrator.
Kalesh Kumar said...

പുനത്തിലാന് ഇതെവിടുന്ന് കിട്ടി എന്നറിയില്ല.
ഇത് എന്റെ അച്ഛന്റെ നാട്ടില്‍ (വര്‍ക്കല)വച്ച് ഞാന്‍ കഴിച്ചിട്ടുണ്ട് (അപ്പച്ചിമാര്‍ ഉണ്ടാക്കും). അമ്മയുടെ നാട്ടില്‍ (ആറന്മുള)ആരുമിതുണ്ടാക്കി ഞാനിതുവരെ കണ്ടിട്ടില്ല. തൃശൂര്‍, മലപ്പുറം സൈഡിലൊക്കെ ഇതിനിയുണ്ടാകുമോന്നറിയില്ല.

ഇതിന്റെ എഫക്റ്റ് 100% വേണേല്‍ കുത്തരിചോറ് തന്നെ വേണം. പുതിയതായി വരാന്‍ പോണ ആളെ ദൈവം അനുഗ്രഹിക്കട്ടെ - ഭാര്യയേയും! :)

പുള്ളി said...

പ്രകൃതി ജീവനക്കാര്‍ ഇതിന്റെ കുറച്ചുകൂടി ലളിതവും സ്വാദിഷ്ടവുമായ ഒരു വകഭേദം നിര്‍ദ്ദേശിക്കുന്നുണ്ട്‌.
വെള്ളരിയ്ക്ക സ്റ്റീം ചെയ്യുന്നതുപകരം ചെറുതായി ചിരവി( ഗ്രേയ്റ്റ്‌ ചെയ്ത്‌) അതില്‍ ഈ അരപ്പ്‌ ചേര്‍ത്താല്‍ മതി.
അരയ്ക്കുമ്പോള്‍ കുറച്ചു പച്ച കടുകുകൂടി ചേര്‍ക്കുക.

വെള്ളരിയ്ക്ക പച്ചയ്ക്കു കഴിയ്ക്കാന്‍ വളരെ നന്ന്‌.

qw_er_ty

ശാലിനി said...

വെള്ളരിക്ക അരിഞ്ഞ് ഉപ്പും പച്ചമുളകും ചേര്‍ത്ത് വേവിച്ചിട്ട്, അരപ്പ് ചേര്‍ക്കാം. പുള്ളി പറഞ്ഞതുപോലെ കടുകും ചേര്‍ക്കും അരപ്പില്‍. പിന്നെ ഉണക്കമുളക് പൊട്ടിച്ചിട്ട് കടുകു വറത്തു ചേര്‍ത്താല്‍ നന്നായി.

ഇന്ന് ഊണിന് പച്ചടിയാണിവിടെ.

മുസാഫിര്‍ said...

മെന്നെ,
ചില്ലി ചിക്കന്‍ എന്റ സഹായത്തോടെ ശ്രിമതി പരീക്ഷിച്ചു നോക്കിയിരുന്നു.(എന്റെ സഹായം റെസിപ്പി വായിച്ചു കൊടുക്കലായിരുന്നു)മസാലയുടെ കുത്ത് ഉള്ളതു പൊലെ തോന്നി.എന്തെങ്കിലും സജ്ജഷന്‍ ?

asdfasdf asfdasdf said...

മുസാഫിര്‍ജി, കുത്ത് വരുന്നത് നന്നായി ഇളക്കാതെയും മൊരിയാതെയുമാണ്. തീ കുറച്ച് മൂടിവെച്ച് കുറച്ച നേരം വേവിച്ച് മസാല മൊത്തമായി പിടിച്ചാല്‍ തുറന്ന് വെച്ച തീ കൂട്ടി ഡ്രൈ പരൂവത്തിലെടുത്താല്‍ മതിയാവും. വാവട്ടം കൂടുതലുള്ള ചട്ടിയിലായാല്‍ നന്നായിരിക്കും.

ശരിക്കുള്ള ചില്ലി ചിക്കണ്‍ എണ്ണയില്‍ വറുത്തു കോരിയാണ് തയ്യാറാക്കുന്നത്. എണ്ണ കുറക്കാനാണ് ഈ വഴി സ്വീകരിക്കാവുന്നത്. പിന്നെ തട്ടുകടകളും ചെറിയ റെസ്റ്റോറന്‍ഡുകളും ഈ ശൈലിയാണ് പ്രയോജനപ്പെടുത്തുന്നത്.

ഇട്ടിമാളു അഗ്നിമിത്ര said...

ഹോ.. അപ്പൊ നിങ്ങളാരും അറിഞ്ഞില്ലെ.. ഇതു നമ്മുടെ യാഹൂ നേരത്തെ കണ്ടെത്തിയ പാചകമാ.. മാഷെ.. ഉപ്പും കടുകുമൊക്കെ അടുപ്പുതിണ്ണയില്‍ വെക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ സ്ഥനം മാറ്റിവെക്കുന്നതു നന്നായിരിക്കും ... (തുവര്‍ത്തു മുണ്ട് പുതിയതു തന്നെ വേണോ അതോ മുമ്പ് ഉപയോഗിച്ചതുതന്നെ മതിയാവുമോ..?)

യാഹൂ കോടതി കേറ്റണ്ടെങ്കില്‍ മാപ്പു പറ അവിടേ.. ലിങ്ക് ഇവിടേ
വെള്ളരിക്കാ മാഷൂസ്

asdfasdf asfdasdf said...

ഹ ഹ ഹ.. ഇട്ടിമാളു അതുകലക്കി.
എനിക്ക് സമാധാനമായി. ഇനി മരിച്ചാല്‍ മതി (അത് പള്ളീപ്പോയി പറഞ്ഞാല്‍ മതി.) ഒരാളെങ്കിലും നളപാചകത്തിലെ കോപ്പിയടിക്കെതിരെ പ്രതികരിച്ചല്ലോ.

keralafarmer said...

വെള്ളരിക്കാ പച്ചടി ഞാന്‍ ഗൂഗിത്സെര്‍ച്ചില്‍ Cached ക്ലിക്കി നോക്കി എനിക്ക്‌ കാണാന്‍ കഴിഞ്ഞത് നളപാചകം സണ്‍‌ഡെ ഒക്‌ടോബര്‍ 08 2006 എന്നും, വെബ്ദുനിയാ 27 ഫെബ്രുവരി 2007 എന്നും ആണ്. ഐ.റ്റി പിള്ളേരെക്കൊണ്ട്‌ വെബ്‌ദുനിയാ പണിയെടുപ്പിക്കുന്നതും പോര പാചകത്തെക്കുറിപ്പെഴുതാന്‍ പറയുമ്പോള്‍ അമ്മമാരോടെങ്കിലും ചോദിച്ച്‌ പിള്ളേര്‍ക്ക്‌ ഓരോന്ന്‌ എഴുതി വിട്ടുകൂടെ. മോഷണം തന്നെ വേണോ?
ഗൂഗിള്‍ പറയുന്ന തെളിവുകള്‍
One
Two

krish | കൃഷ് said...

അങ്ങിനെയോ .. എങ്കില്‍ ഇത്‌ തീര്‍ച്ചയായും യാഹൂവിനു വേണ്ടി വെബ്‌ദുനിയാക്കാര്‍ എവിടെനിന്നെങ്കിലും പൊക്കിയതാവും (പഴയ ചരിത്രം വെച്ച്‌).

asdfasdf asfdasdf said...

ചന്ദ്രേട്ടാ,
യാഹു മാപ്പു പറഞ്ഞിരിക്കുന്നു.
http://in.malayalam.yahoo.com/Recipes/Continental/0703/09/1070309001_1.htm

ഇട്ടിമാളു അഗ്നിമിത്ര said...

യാഹൂ പറഞ്ഞ ഈ മാപ്പിനെക്കാള്‍ നല്ലത് കുന്നംകുളതിന്റെ മാപ്പാ..

സ്വാര്‍ത്ഥന്‍ said...

അത് മാപ്പുമല്ല കോപ്പുമല്ല...

sandoz said...

മേനനേ....അറിഞ്ഞാ.....നമ്മളു ബ്ലോഗേഴ്സിനു....എന്തോ വിഷമം ഉണ്ടായീന്നും..അതിനു യാഹൂനു 'കല്ലുവാതുക്കല്‍' അല്ലാത്ത 'കേദന്‍' ഉണ്ടെന്നും.......
കേദനും മാപ്പനും തമ്മില്‍ വല്ല ബന്ധമുണ്ടോ.......അതോ അവരു തമ്മില്‍ മാത്രമേ ബന്ധമുള്ളോ.......ഉമേഷ്ജീ......ഹെല്‍പ്‌....ഹെല്‍പ്‌.....

സ്വാര്‍ത്ഥന്‍ said...

ബുഹുഹ്ഹാ‍ാ‍ാ‍ാ
ഇട്ടിമാളൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ
യാഹൂക്കുട്ടന്‍ വെള്ളരിക്ക റെസിപ്പി തിരുത്തീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ