Thursday, November 16, 2006

കള്ള് ഷാപ്പ് മീന്‍ കറി(photo)


“കള്ള് ഷാപ്പിലെ മീന്‍ കറി” ദേണ്ടിങ്ങനെ ഇരിക്കും.

3 comments:

asdfasdf asfdasdf said...

ചക്കരേ.. ഇതില് തേങ്ങ അരച്ചിട്ടുണ്ടോ ? oRiginal കള്ളുഷാപ്പില് നെയ്മീനൊക്കെ കറിവെക്കാറുണ്ടോ ?

P Das said...

കള്ള് ഷാപ്പിലെ മീന്‍ കറി എന്നെ പോസ്റ്റിലെ വിധി അല്പം പരിഷ്ക്കരിച്ചാല്‍ മതി.. ഇത് കുട്ടനാട്ടിലെ പ്രശസ്തമായ കിടങ്ങറ ഷാപ്പില്‍ വച്ചെടുത്ത പടമാണ്..

ആവശ്യമുള്ള സാധനങ്ങള്‍

1. മീന്‍ (1/2 കിലൊ.നെയ്മ്മീന്‍ / വറ്റ കഴുകി വൃത്തിയായി കഷണങ്ങളാക്കിയത് )
2. കടുക്, ഉലുവ 1 റ്റീ സ്പൂണ്‍
3. മുളക് പൊടി ( 2 റ്റിസ്പൂണ്‍ / രുചിക്ക്)
4. വറ്റല്‍ മുളക് (4 എണ്ണം)
5. വെളുത്തുള്ളി 15 അല്ലി, ഇഞ്ചി രണ്ട് വിരല്‍ നീളം.
6. കറിവേപ്പില, പച്ചമുളക് ആവശ്യത്തിന്.
7. മഞ്ഞള്‍ പൊടി.(1/2 ടിസ്പൂണ്‍)
8. വെളിച്ചെണ്ണ. (ആവശ്യത്തിന് / 2 or 3 Table spoon)
9. കുടമ്പുളി 5/രുചിക്ക്.

പാചക വിധി.

ഭാഗം 1 ഇരുമ്പു ചട്ടിയില്‍
‍ചട്ടി അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ഒഴിക്കുക. ചട്ടി തുണികൊണ്ട് പിടിച്ച് എണ്ണ ചട്ടിയുടെ വശങ്ങളിലേക്ക് പരത്തുക. എണ്ണ ചൂടായാല്‍ കടുക്, ഉലുവ, വറ്റല്‍ മുളക്, വേപ്പില എന്ന ഒര്‍ഡറില്‍ ചേര്‍ക്കുക. പിന്നീട് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് നന്നായി വഴറ്റുക. മഞ്ഞള്‍ പൊടി ഇടുക. അത് മുളക് പൊടി ചേര്‍ക്കുക. മൂക്കുന്നതുവരെ കാക്കുക. കരിഞ്ഞ് പോകുമ്മുമ്പ് തീ കെടുത്തുക.

പിന്നീട് ചെറുതായി ചതച്ച കുടമ്പുളി വെള്ളത്തില്‍ തിളപ്പിച്ച് ഒരു സോസ് തയ്യാറാക്കുക.

ഭാഗം 2 മണ്‍ ചട്ടിയില്‍

കടുകു വറുത്തു വച്ച മിശ്രിതം മണ്‍ചട്ടിയിലേക്ക് മാറ്റുക. കുടമ്പുളി വെള്ളം ഒഴിക്കുക.
‍ ഉപ്പും ചേര്‍ത്തിളക്കി മീന്‍ ചേര്‍ക്കുക. ഇനി തവിയിട്ടിളക്കരുത് (ചട്ടി കറക്കാം) തീകുറച്ച് മൂടി വെച്ച് മീന്‍ വേവിക്കുക. . കുറുകിയ അവസ്ഥയില്‍ ചട്ടി ഇറക്കാം.

ഈ കറി രണ്ടുമൂന്നു ദിവസം വരെ കേടാവാതെ ഇരിക്കും.

മുസാഫിര്‍ said...

വായില്‍ വെള്ളമൂറുന്ന നിറം.