ബിരിയാണി റൈസ് : 1 കിലോ.
ചിക്കന്‍ : 1 കിലോ
വലിയ ഉള്ളി (സവാള) : 5 എണ്ണം (സാമാന്യം വലുത്)
തക്കാളി : ഇടത്തരം 3
പച്ചമുളക് : 6
ഇഞ്ചി : ചെറിയ കഷ്ണം.
വെളുത്തുള്ളി : 6 അല്ലി.
ക്യരറ്റ് : ചെറുത് ഒന്ന്.
അച്ചിങ്ങാ പയര്‍ : രണ്ടെണ്ണം..
മല്ലിയില : ഒരു ചെറിയ കെട്ട്.
പുതീന : മൂന്നോ നാലോ ഇല്ലി.
ഏലയ്ക്ക:നാല്
ഗ്രാമ്പൂ ;നാല്
കറുവാപട്ട.: ചെറിയ കഷ്ണം
ഡാല്‍ഡ : ആവശ്യത്തിന്
അണ്ടിപ്പരിപ്പ് : 25 ഗ്രാം
ഉണക്കമുന്തിരി : 25ഗ്രാം
വലിയ ജീരകം : അരടിസ്പൂണ്‍.
ഗരം മസാല : മുക്കല്‍ ടീസ്പൂണ്‍
മഞ്ഞള്‍ പൊടി : മുക്കാല്‍ ടീസ്പൂണ്‍.
മുളക്പൊടി : എരിവില്ലാത്ത സുന്ദരനായ കശ്മീരി ചില്ലിയാണെങ്കില്‍ രണ്ടര ടീസ്പൂണ്‍. അല്ലെങ്കില്‍ ഒന്ന് തന്നെ ധാരാളമാവും.
കുരുമുളക് പൊടി : ഒന്നരടീസ്പൂണ്‍
തൈര് : 2 ടീസ്പൂണ്‍
ഉപ്പ് :പാകത്തിന്
ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍ :
1. ബിരിയാണി റൈസ് ആദ്യം വെള്ളത്തിലിട്ട് കുറച്ച് ദൂരെ വെക്കുക. അത്രയും ചെയ്താല്‍ പിന്നെ ഞാന്‍ പറയുന്ന വരേ ആ പാത്രത്തിലേക്ക് നോക്കാന്‍ പോലും പാടുള്ളതല്ല.
2. ഇത് വായിച്ച് ഫുള്‍ കോണ്‍ഫിഡസൊടെ വലിയ ഉള്ളി കനം കുറച്ച് കട്ട് ചെയ്യുക.
3. വെളുത്തുള്ളി/ഇഞ്ചി/ പച്ചമുളക് എന്നിവ ഒന്നിച്ച് നന്നായി ചതക്കുക
4. തക്കാളി ചെറുതായി നുറുക്കുക.
5. മുറിച്ച് വെച്ച് ചിക്കന്‍ കുട്ടപനാണെങ്കില്‍ പുള്ളിയെ കഴുകി റെഡിയാക്കണം. അല്ലെങ്കില്‍ ഡ്രസ്സൊക്കെ ചെയ്ത് കഷ്ണം കഷ്ണമാക്കി വെക്കുക (ഒരു മുഴുവന്‍ ചിക്കന്‍ കാല് രണ്ടാക്കിയാല്‍ ഒരോ കഷ്ണത്തിനും ഉള്ള അത്രയും വലുപ്പത്തില്‍ പീസ്പീസാക്കിയാല്‍ ബഹുത്ത് നല്ലത്)
6. പയര്‍ ഒരിഞ്ച് നീളത്തിലും (കൃത്യമാനായി സ്കെയില്‍ ഉപയോഗിക്കേണ്ടതില്ല. ഇത് ഏകദേശ കണക്ക്) കാരറ്റ് കനം കുറച്ചും കട്ട് ചെയ്യുക.
ഇനി ജോലി തുടങ്ങാം...
അദ്യം ഫ്രൈപാന്‍ പോലെയുള്ള ഇത്തിരി വലിയ പാത്രത്തില്‍ (ഒരു കിലോ ചിക്കന്‍ കറിവെക്കാനുള്ള അത്രയും വലുപ്പം) മൂന്ന് സ്പൂണ്‍ ഡാല്‍ഡ കുറഞ്ഞ ചൂടില്‍ നന്നായി ചൂടാക്കി, ആകെ കട്ട് ചെയ്ത് വെച്ചിരിക്കുന്ന വലിയ ഉള്ളിയുടെ പത്ത് ശതമാനം അതിലിട്ട് വഴറ്റുക. കൂടെ അണ്ടിപ്പരിപ്പ് മുന്തിരി ഇവയും ചേര്‍ക്കുക. നന്നായി ചൂടായി ഉള്ളി ചെമന്നനിറം ആവുമ്പോള്‍ നെയ്യ് നന്നായി വാര്‍ത്ത് ഫ്രൈയായ അണ്ടിപ്പരിപ്പ്/മുന്തിരി ഇവ മറ്റൊരു പാത്രത്തില്‍ സൂക്ഷിക്കുക. (നന്നായി മൊരിഞ്ഞ് സവോള / അണ്ടിപരിപ്പ്/ മുന്തിരി എന്നിവയടങ്ങിയ പാത്രം തെട്ടടുത്ത് വെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, വെച്ചാല്‍ ഇടയ്ക് കൊറിക്കാന്‍ തോന്നും... പിന്നെ ആവശ്യസമയത്ത് പാത്രം കാലിയായിരിക്കും).
ഇനി അതേ പാത്രത്തില്‍ ചൂടായിരിക്കുന്ന ഡാല്‍ഡയിലേക്ക് കട്ട് ചെയ്ത ബാക്കി വലിയുള്ളി ഇടുക. കുറഞ്ഞ തീയില്‍ വഴറ്റുക. നന്നായി വെന്തുകഴിഞ്ഞാല്‍ (ആകെ ഉണ്ടായിരുന്ന വലിയുള്ളി പത്ത് ശതമാനമായി ചുരുങ്ങും) അതില്‍ ചതച്ച ഇഞ്ചി/പച്ചമുളക്/വെളുത്തുള്ളി ഇവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. രണ്ടൊ മൂന്നോ മിനുട്ടിന് ശേഷം മഞ്ഞള്‍പെടി/മുളക് പൊടി ഇവ ചേര്‍ത്ത് ഒന്ന് കൂടി മിക്സ് ചെയ്യുക. പിന്നീട് കട്ട് ചെയ്ത് വെച്ച തക്കാളിയും കൂടെ ഉപ്പും ചേര്‍ത്ത് ഇളക്കുക. ഗരം മസാല/കുരുമുളക് പൊടി എന്നിവകൂടി ചേര്‍ത്ത് മൂടിവെക്കുക(കുറഞ്ഞ തീയില്‍).
തക്കാളി നന്നായി ഉടഞ്ഞ് മസാലയുമായി ചേര്‍ന്നാല്‍ ചിക്കന്‍ പീസുകള്‍ ചേര്‍ത്ത് മിക്സ് ചെയ്ത് മൂടിവെക്കുക. (പുള്ളി പതുക്കെ വെന്തുകോള്ളും. ഇടയ്ക്കിടേ ഒന്ന് ഇളക്കി കൊടുക്കണം. ഇത് വരേ ഞാന്‍ ഒരു തുള്ളിവെള്ളം അതില്‍ ചേര്‍ത്തിട്ടില്ല. മറക്കരുത്. ജാഗ്രതൈ.)
ഇനി മറ്റൊരു പാത്രത്തില്‍ അരി മൂടാന്നാവശ്യമായ വെള്ളത്തിന്റെ ഇരട്ടി വെള്ളം തിളപ്പിക്കാന്‍ തുടങ്ങുക. വെളത്തില്‍ കാരറ്റ്/പയര്‍/വലിയജീരകം/ഏലക്ക/ഗ്രാമ്പൂ/കറുവാപട്ട/ഉപ്പ് (പാകത്തിന്)എന്നിവ ചേര്‍ക്കുക. നന്നായി തിളച്ച വെള്ളത്തില്‍ നേരത്തെ വെള്ളത്തിലിട്ടുവെച്ച അരിയിടുക. (ഇതിനിടയില്‍ ചിക്കന്‍ പാത്രം ഇളക്കാന്‍ മരക്കരുത്)
അരി 75% വേവായാല്‍ വെള്ളം വാര്‍ക്കുക.
ചിക്കന്‍ 90%വും റെഡിയായിട്ടുണ്ടാവും. അതില്‍ തൈര് ചേര്‍ത്ത് തീ ഓഫ് ചെയ്യുക.
ഇനി ഒരു പാത്രത്തില്‍ വാര്‍ത്ത ചോറില്‍ നിന്ന് കുറച്ചെടുത്ത് പരത്തി അര ടിസ്പൂണ്‍ ഡാല്‍ഡ് ഒഴിച്ച ശേഷം റെഡിയായ ചിക്കന്‍ അതില്‍ ഒഴിക്കുക. അത് നന്നായി പരത്തി ബാക്കി ചോറ് അതിന് മുകളില്‍ ഇടുക. ചോറിനു മുകളിള്‍ അരടിസ്പൂണ്‍ ഡാള്‍ഡ ഒഴിക്കുക. ചെറുതായി അരിഞ്ഞ മല്ലിയില/ പൊതീന എന്നിവയും മുമ്പേ ഫ്രൈചെയ്ത് വെച്ച അണ്ടിപരിപ്പ് മുന്തിരി ഇവയും ഇടുക.
പിന്നീട് പാത്രത്തിന്റെ വായ്ഭാഗം അലൂമിനിയം ഫോയിലുകൊണ്ടൊ മറ്റോ നന്നായി അടച്ച് (വായു പുറത്ത് കടക്കാത്ത രീതിയില്‍)പാത്രം മൂടി ഏറ്റവും കുറഞ്ഞ തീയില്‍ അടുപ്പത്ത് വെക്കുക. ഇരുപത് മിനുട്ടിന് ശേഷം തി ഓഫ് ചെയ്ത് നിങ്ങള്‍ക്ക് സൌകര്യമുള്ള സമയത്ത് ഫുഡ്ഡഡിക്കാം... ഇതാണ് മലബാരി ബിരിയാണീ.
----
*ഇവിടെ പറഞ്ഞ് ടീസ്പൂണുകളെല്ലാം വലിയാതാണ്. കൊച്ചുകുട്ടികള്‍ക്ക് കഫ്സിറപ്പ് കൊടുക്കുന്ന കൊച്ചു സ്പൂണുമായി വന്ന് പാചകം ചെയ്താല്‍ നിങ്ങള്‍ പാചകം ചെയ്യുന്ന് ബിരിയാണി പോയിട്ട് വെറും ആണിപോലും ആവുന്നതല്ല. ജാഗ്രതൈ.
* ഇനി ഇങ്ങിനെ പാകം ചെയ്ത് ബിരിയാണി ആയില്ലെങ്കില്‍ എന്നോട് പരാതി പറയാം. പക്ഷേ ചിലപ്പോള്‍ ഞാന്‍ വാചാലമായ മൌനത്തിലായിരിക്കും.
ഒരു കുറിപ്പുകൂടി ഇതില്‍ ചേര്‍ക്കണം എന്ന് തോന്നി : ഇത് എഴുതാന്‍ തുടങ്ങിയപ്പോഴാണ് ഇത്തരം ഒരു കുറിപ്പ് എഴുതാനുള്ള വിഷമം മനസ്സിലാക്കിയത്. പിന്നെ ഞാന്‍ ഒരാള്‍ക്ക് പറഞ്ഞ് കൊടുക്കുന്ന പോലെ അങ്ങോട്ട് എഴുതി. അതാണ് സത്യത്തില്‍ ഈ കുറിപ്പ്...
Wednesday, November 01, 2006
മലബാര്‍ ചിക്കന്‍ ബിരിയാണി
Subscribe to:
Post Comments (Atom)
77 comments:
ബൂലോഗരേ ഞാന്‍ ഒരു ചിക്കന്‍ ബിരിയാണിവെക്കുക എന്ന സാഹസം ചെയ്തിട്ടുണ്ട്. ആവശ്യമുള്ളവര്‍ ഇവിടെ വന്നാല്‍ ചൂടോടെ ലഭിക്കുന്നതാണ്.
ഇനി കുറച്ച് സമയം ഞാന്‍ ഈ നാട്ടുകാരനല്ല.
അല്പം ഗംഗാ ജലം കിട്ടിയാ കുളിയ്കായിരുന്നു.
ഇത്തിരി ഉണ്ടാക്കിയിട്ട് വിളിച്ചാല്‍ മതി. ഞാന്‍ റെഡി.
അവസാനം ഒരു അരക്കപ്പ് നല്ല കടുപ്പമുള്ള കട്ടന്‍ ചായയില്‍, നല്ല നീരുള്ള ഒരു ചെറുനാരങ്ങ പിഴിഞ്ഞ് കരുതിവെക്കുക - എന്തായാലും ആവശ്യം വരും.
:))
അതേയ് ഏത് പുതിയ വെപ്പും ആദ്യം പരീക്ഷിച്ചു നോക്കി ബോധ്യമായിട്ടെ മറ്റുള്ളോര്‍ക്ക് തിന്നാന്‍ കൊടുക്കാവൂ. അതോണ്ട് ഇത്തിരിയൊരു കാര്യം ചെയ്യ്, ഞമ്മളെ പോക്കര് അവിടെയെവിടേങ്കിലും കറങ്ങിനടപ്പുണ്ടാവും, പാവമല്ലേ, വിളിച്ചിരുത്തി ഒരിത്തിരി തിന്നാന്‍ കൊട്. എന്താ പറയുവാന്ന് കേള്‍ക്കാലോ.. മൂപ്പരുടെ ഇത്തിരി ബഡായി കേള്‍ക്കാന്‍ കൊതിയായി.
അഗ്രജാ, ഞാന്‍ പറയാനിരിയ്കുകയായിരുന്നു, കൂട്ടതില് ഒരു 3 ഇഞ്ചിന്റെ ഹോസും, ഒരു എയര്‍ പമ്പും കൂടി ബയ് ഒണ്‍ ബീരിയാണി ഗെറ്റ് ഒണ്‍ ഹോസ് ആന്‍ഡ് പമ്പ് ഫ്രീ.. എന്ന മട്ടില്‍ വിതരണമുണ്ടാവും ന്ന്.
പടച്ചോനേ ഇത് ഏതാ സ്ഥലം... അതുല്യചേച്ചീ ചേച്ചിതന്നെ ഉദ്ഘാടനം ചെയ്തല്ലേ...
ഇത്തിരീ,ചതിച്ചൂന്നാ തോന്നണെ
ഇത്തിരി പറഞ്ഞപോലൊക്കെത്തന്നെയാ ചെയ്തെ.പക്ഷെ,ആദ്യം പറഞ്ഞതും അവസാനം പറഞ്ഞതും പരസ്പരം അളവുമാറിപ്പോയോന്നൊരു തംസയം.ഞാന്‍ ബിരിയാണി റൈസ് പാകത്തിനും ഉപ്പ് ഒരുകിലൊയും ഇട്ടോന്നൊരു സങ്ക.ഏതായാലും അടുപ്പത്തുണ്ട്.വേവുമ്പോള്‍ അങ്ങട് സതുവയിലേക്ക് പാര്സലയക്കാല്ലൊ,അല്ലെ?
പിന്നെ,തീ കെടുത്താന്‍ നേരം ഒന്നു പറയണെ,ബാങ്ക്ലൂര്‍ക്ക് വിളിച്ചിട്ട് നമ്മടെ ശ്രീയുടെ ഹെല്പൊന്നു ചോയിക്കാല്ലോ.പുള്ളിക്ക് തീ കെടുത്തി നല്ല പരിചയം കാണും
ഇത്തിരീ, ബിരിയാണിയിലെന്തിനാ അച്ചിങ്ങാ പയര്‍ ? വെന്തുകഴിഞ്ഞിട്ടാണോ തൈര് ചേര്‍ക്കുന്നത് ?
പടച്ചോനെ.. ഇതിനെ മലബാര്‍ കാളന് ബിരിയാണിയെന്ന് വിളിക്കേണ്ടിവരുമോ ?
ഇത്തിരിയേ, ഇത്തിരി ശംശയം!!
മൂന്ന് സ്പൂണ്‍ ഡാല്‍ഡ കുറഞ്ഞ ചൂടില്‍ നന്നായി ചൂടാക്കി, ആകെ കട്ട് ചെയ്ത് വെച്ചിരിക്കുന്ന വലിയ ഉള്ളിയുടെ പത്ത് ശതമാനം അതിലിട്ട് വഴറ്റുക. കൂടെ അണ്ടിപ്പരിപ്പ് മുന്തിരി ഇവയും ചേര്‍ക്കുക. നന്നായി ചൂടായി ഉള്ളി ചെമന്നനിറം ആവുമ്പോള്‍ നെയ്യ് നന്നായി വാര്‍ത്ത് ഫ്രൈയായ അണ്ടിപ്പരിപ്പ്/മുന്തിരി ഇവ മറ്റൊരു പാത്രത്തില്‍ സൂക്ഷിക്കുക.
കാക്ക കുളിച്ചാല്‍ കൊക്കാകുമോ?
ഡാല്‍ഡ ഉരുകിയാല്‍ നെയ്യാകുമോ? അല്ല സംശയം മാത്രം.
നളപാചകത്തിലേക്ക് എനിക്കൊരു ചീട്ട് കിറി തരൂ....എന്നിലെ കുക്ക് കൂകി വിളിക്കുന്നു മാളോരേ
ബീഫ് ഉലത്തിയത്, മലത്തിയത്, വെച്ചത്, ചവിട്ടിയത്, കിടത്തിയത്, തുടങ്ങി, മത്തങ്ങാ നഹിം നഹിം വരെ ഞാന്‍ എഴുതി തരാം , വെച്ച് നോക്കിക്കോ എന്നിട്ട് നന്നായാല്‍ അഥവാ നിങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ലെങ്കില് ഞാനും പരീക്ഷിക്കാം (സത്യമായും ഞാന്‍ ഒരസ്സല് കുക്കാണേ - സ്വയം പുകഴത്തലാണെന്ന് തെറ്റിദ്ധരിച്ചോ ആരെങ്കിലും??)
ഹൊ! ഒരു ബിരിയാണി കുറിപ്പ് (നമ്മടെ ബി.കുട്ടിടെ അല്ല) ചോദിച്ചീട്ട് ഒരു അണ്ട അടകോടന്റേലും ഇല്ല. അപ്പോഴണൊരിത്തിരീ വെട്ടം.
ഇനി ഇതു പരീക്ഷിച്ച് ബാക്കി അടിയൊക്കെ പാര്‍സലായി അയച്ച് തരാം.
അതിനു മുന്‍പ് കുറച്ച് സംശയങ്ങള്‍.
1. അച്ചിങ്ങയ്ക്ക് പകരം ബീന്‍സ് ഉപയോഗിക്കമൊ?
2. ഡാല്ഡാാന്ന് പറയണ കുന്ത്രണ്ടം ഇവിടെ കണ്ടീട്ടില്ല. അതിനു പകരം വെണ്ണ മതിയൊ? (നെയ്യും കണ്ടീട്ടില്ല, കൊഷര്‍ പാര്‍വെ)
3. ഈ ചിക്കന്‍ ഇങ്ങനെ മൂടി വച്ചന്നെ വേവികണം എന്ന് നിര്‍ബന്ധാ? എല്ലാം കൂടി കുക്കറില്‍ ഒരു 3-4 വിസില്‍ ആയാല്‍ കൊഴപ്പണ്ടാ? ബാക്കി വെള്ളം ഊറ്റി കളയാം. എപ്പടി?
ഉത്തരങ്ങള്‍ ഉടന്‍ പറയൂ ഇത്തിരീ. ശനിയാഴ്ചയാണ് പരീക്ഷണം. (ചെറുനാരങ്ങ കൂടി കൂട്ടത്തില്‍ വാങ്ങാന്‍ എഴുതി വച്ചട്ടിണ്ട്)
ഇയാളാര് മിസ്റ്റര്‍ കുക്കറോ? വെറേ വല്ലതും പറയടേ!
ഡാലി,
അച്ചിങ്ങായ്ക്കു പകരം ബീന്സാണു ഞാന്‍ ഉപയോഗിക്കാറ്. (ഇവിടെയും അച്ചിങ്ങ ഇല്ല ). ഡാല്ഡായ്ക്കു പകരം നെയ്യ് തന്നെയാണു റ്റേയ്സ്റ്റ്. ബട്ടറായാലും ഓക്കെ. നെയ്യുടെ തീ വില കാരണം ഞാനൊരു 3:1 റേഷ്യോയില്‍ ബട്ടറും നെയ്യും ആണുപയോഗിക്കാറ്.
ചിക്കന്‍ മൂടി വച്ചു തന്നെ വേവിക്കെന്നേ. ആ രുചി കിട്ടുമോ കുക്കറില്‍. ഇനി മൂടി വച്ചു വേവിയ്ക്കാന്‍ ഒരു വഴിയുമില്ലെങ്കില്‍ വെള്ളം ഊറ്റി കളയണ്ട. ആ ചാറ് വേറെ ഊറ്റിയെടുക്കുക.(അവിടെയൊക്കെ വീടുകളില്‍ ഓവന് ഉണ്ടെന്നുള്ള സങ്കല്‍പ്പത്തില്‍... ) ഓവനില്‍ വയ്ക്കാന്‍ പറ്റിയ പാത്രത്തില്‍ ഒരു ലെയറ് ചോറ്, പിന്നെ ഈ ചാറൊരു ലെയര്‍, വീണ്ടും ചോറ്.. ചാറ്.. അങ്ങനെ ഒഴിച്ചിട്ട്, അവസാനം കഷണങ്ങളുടെ ലേയറും ഇട്ടിട്ടു, ലാസ്റ്റ് ലെയറ് ചോറും, പിന്നെ ഇത്തിരി പറഞ്ഞ പോലെ തന്നെ, കശുവണ്ടിയും, ഉള്ളിയുമൊക്കെ ഇട്ട ശേഷം, മൂടി പ്രീഹീറ്റ് ചെയ്ത ഓവനില്‍ വയ്ക്കുക.
350 ഡിഗ്രി ഫാരന്‍ഹീറ്റില്‍ ഒരു മണിക്കൂറ്. നല്ല രസായിട്ട് തോര്‍ന്നു കിട്ടും.
ചോറു വേവിയ്ക്കുമ്പോള്‍, നാരങ്ങ പിഴിഞ്ഞൊഴിച്ചാല്‍, ഓരോ ചോറും വിട്ടു വിട്ടു കിടക്കും, ഒട്ടും കട്ട കെട്ടാതെ. അത്ര നല്ല ബസ്മതിയല്ല, കട്ട കെട്ടുന്നുണ്ടെങ്കില്‍ , അരി വെള്ളമൊഴിച്ചു തീയില്‍ വയ്ക്കുന്നതിനു മുന്‍പ്, ഒരിത്തിരി എണ്ണ/നെയ്/ഡാല്‍ഡ തൂത്ത പാത്രത്തില്‍ ഇട്ടു ഒരു അഞ്ചു മിനിറ്റ് നേരം ഇളക്കുക. (ചെറു തീയില്‍.. ) എന്നിട്ടു വെള്ളമൊഴിച്ചു വച്ചാല്‍, തീരെ ഒട്ടി പിടിയ്ക്കില്ല.
ഇത്തിരീ, റ്റീസ്പൂണെന്നാല്, അതൊരു കൃത്യമായ അളവല്ലേ ? അതോ ചെറിയ റ്റീസ്പൂണ്‍ വലിയ റ്റീസ്പൂണ്‍ എന്നിങ്ങനെ ഉണ്ടോ :) ? പാചകം ചെയ്യുന്ന പുരുഷ കേസരികളോടെനിക്ക് വല്യ ബഹുമാനമാണ്. പുരുഷ പ്രജകള്‍ വല്ലപ്പോളും, ഒരു മൂഡുള്ളപ്പോഴേ, അടുക്കളയില്‍ കയറൂ. പഷേ, ആ വല്ലപ്പോഴും കേറുമ്പോള്‍, അവരുണ്ടാക്കുന്ന സാധനങളുടെ രുചി, പെണ്ണൊരു മാസം, അടുക്കളയില്‍ കിടന്നു കഷ്റ്റപ്പെട്ടുണ്ടാക്കിയ എല്ലാത്തിനെക്കാളും, അടിപൊളി ആയിരിക്കും.
അരി 75% ശതമാനം വെന്തോ എന്ന് എങ്ങനെ അറിയും? ബിരിയാണി ഉണ്ടാക്കുമ്പോള്‍ കൈ പൊള്ളിയാലോ? “ഇവടെ ഒരു ചിക്കന്‍ ബിരിയാണ്യേയ്....” എന്ന് നീട്ടി വിളിച്ച് ഹോട്ടലില്‍ ഓര്‍ഡര്‍ ചെയ്യുമ്പോഴുള്ള ആ സുഖം കിട്ടുമോ ഇതിന്?
(ചില മൂരാച്ചി-അസൂയ ചിന്തകളാണ്. ഒന്നും വിചാരിക്കരുത്. കലിപ്പ് ആരോടെങ്കിലും തീര്‍ക്കണ്ടേ?):-)
അതുല്ല്യചേച്ചീ നന്ദി, എന്നാലും വേണ്ടായിരുന്നു.
സുല്‍ വിളിക്കാം (എന്റെ ഈശ്വരാ വേലിയിരിക്കുന്ന പാമ്പിനേയാണാല്ലോ തോളില്‍ വെച്ചത്.)
അഗ്രജാ...
ആ പേരില്ലാത്ത പരീക്ഷണ സാധനം കഴിച്ചതിന് ശേഷം എന്ത് കഴിച്ചാലും ഇങ്ങിനെയാണല്ലേ... കഷ്ടം.
ഏറനാടന്മാഷേ... പരീക്ഷണദിവസം ഞാന്‍ വിളിച്ച് അറിയിക്കാം... ഇനി പോക്കരിന്റെ തീറ്റിച്ചിട്ട് തന്നെകാര്യം.
അതുല്യചേച്ചിക്ക് എന്തറിയാം... ഇത് നോണ്‍വെജ്ജ് അല്ല്യോ.
മിന്നാമിനുങ്ങേ പ്രഥമശിഷ്യാ... ഇത്രയും നല്ല ഗുരുദക്ഷിണ വേണമായിരുന്നോ.
കുട്ടമ്മേനോനേ അത് ബിരിയാണിയിയുടെ കൂടെ ഒരു ടേസ്റ്റാ... വല്ലപ്പോഴും മലബാറി ബിരിയാണി കഴിക്കൂ മാഷേ... വെന്ത് കഴിഞ്ഞ് ദമ്മിന് (ഇതിന് വേറൊരു പദവും അറിഞ്ഞൂടല്ലോ പടച്ചോനേ) മുമ്പാണ് വേണ്ടത്.
കുറുജീ ആദ്യം ഈയുള്ളവന് അങ്ങേയ്ക്ക് ശിഷ്യപ്പെട്ടിരിക്കുന്നു. ഒരു കട്ടഞ്ചായപോലും ഉണ്ടാക്കാനറിയാതെ നാട്ടില്‍ നിന്ന് പോന്നവനാ... ഇപ്പോള്‍ എന്താ കഥ. പിന്നെ ആനെയ്യ് ഡാല്ഡതന്നെ... ഞാന്‍ തിരുത്തി. ഹേയ് ഒരിക്കലും ആവില്ല.
മേനോന്ജീ കീറികൊടുക്കിന് മ്മടെ കുറുജിക്ക് ഒരു ചീട്ട്... പടച്ചോനേ പോര്‍ക്ക് ഞങ്ങളെ കാത്തോളണേ.
ഡാലി പരീക്ഷിചോളൂ പക്ഷേ പാര്‍സല്‍ .. പ്ലീസ് അതൊന്നും വേണ്ടന്നേ...
1. അച്ചിങ്ങക്ക് പകരം ബീന്‍സ് ഉപയോഗിക്കാം. അച്ചിങ്ങയില്ലങ്കിലും കുഴപ്പമില്ല.
2. ഡാല്ഡക്ക് പകരം ഏതെങ്കിലും വെജിറ്റബിള്‍ ഗീ ഉപയോഗിച്ചാല്‍ മതി (നെയ്യ് എന്ന് പറഞ്ഞാല്‍ ആരെങ്കിലും ചൂരലും കൊണ്ട് വരും അതാ ഇങ്ങനെ പറഞ്ഞത്)
3. അത് എനിക്ക് അറിയില്ല. മ്മളും കുക്കറും തമ്മില്‍ ആകെ ബന്ധം കടലക്കറി ഉണ്ടാക്കുമ്പോഴാ. ചെറുനാരങ്ങ വാങ്ങാന്‍ മറക്കണ്ട... (ബ്രൂട്ടസേ നീയും... ഞാന്‍ എന്തിനാ ഇത് ഇവിടെ പറഞ്ഞേ... ആ എന്തെങ്കിലും കാര്യം കാണും.)
ഡാലീ ശനിയാഴ്ചയാണല്ലേ പരീക്ഷണം. അപ്പോള്‍ ഞയറാഴ്ച ഞാന്‍ ഗൂഗിള്‍ ടാക്കില്‍ ഉണ്ടാവില്ല. കണ്ടാലും അവിടെ കാണില്ല.
ഇതില്‍ എരിവ് ഒരു ആവേറേജ് ആണ്. ചിക്കന്‍ കറിയില്‍ സാധാരണ നിങ്ങള്‍ ചേര്‍ക്കുന്ന എരിവ് ഇവിടെയും ചേര്‍ക്കാം
ഓടോ :
ഇനി യുയെയി യിലെ മാന്യ ബൂലോഗരേ എല്ലാവരും മലബാരി ചിക്കന്‍ ബിരിയാണി ഉണ്ടാക്കണം. ഇപ്പോള്‍ തന്നെ പാടില്ല. അടുത്ത പത്താം തിയ്യതി ശേഷം മാത്രം പരീക്ഷിക്കുക. എനിക്ക് മീറ്റിന് വരാന്‍ അധിയായ അഗ്രഹമുണ്ട് അത് കൊണ്ടാ.
ഇത്തിരീ, ഞാന്‍ തപ്പി നടന്ന ഒരൈറ്റമാണിത്. ബിരിയാണി തിന്നിട്ടുണ്ടന്നതല്ലാതെ അതിന്റെ എ ബി സി ഡി അറിയാത്തത് കൊണ്ട് വെച്ചുണ്ടാക്കി നോക്കട്ടെ, എന്നിട്ട് അറിയിക്കാം.(അതോ ഞാന്‍ നേരിട്ട് വരേണ്ടി വരുമോ?)ഡാലി പറഞ്ഞത് പോലെ ഡാല്ഡയുമില്ല, നെയ്യുമില്ല.വേറെന്തെങ്കിലും? (ഒരു ചേട്ടനിവിടെ ഒലിവ് ഓയിലില്‍ ബിരിയാണി ഉണ്ടാക്കി , നല്ല വിശപ്പായിരുന്നതിനാലും പുള്ളിയുടെ വീട്ടിലായിരുന്നതിനാലും ടേസ്റ്റ് അങ്ങട്ട് നോക്കീല്ല, കോരി തട്ടി)കുട്ട്യേടത്തിയുടെ കമന്റ് ടിപ്സ് കലക്കന്‍.
അഭാസന്‍ ചേട്ടാ( അങ്ങയുടെ പേര് വിളിക്കാന്‍ ഒരു മടി) എങ്ങനെയെങ്കിലും ജീവിച്ച് പോട്ടെ മാഷേ.
കുട്ടിയേട്ടത്തി ഒത്തിരി നന്ദി. ഞാനും ഇതെല്ലാം പഠിച്ച് വരുന്നേയുള്ളൂന്നേ. ഇവിടെ അടുക്കളയില്‍ കേറാതെ നിവൃത്തിയില്ല.
ദില്‍ബാ അരിയുടെ വേവറിയാന്‍ വല്ല മീറ്ററും ഉണ്ടോ ആവോ. കൃത്യമായി അറിയാന്‍ താല്പര്യമുണ്ടെങ്കില് വിളിച്ചാല്‍ ഹെല്പാം. (ഓടോ : വല്ലപ്പോഴും വല്ലതും വെച്ച് കഴിക്കടേയ്...)
അലിഫ് ഭായി നന്ദി.
പിന്നെ ഇനിയും ഇതിലേക്ക് കുട്ട്യേടത്തിയേ പോലെ കൂടുതല്‍ അറിവ് സംഭാവന ചെയ്യാന്‍ അഗ്രഹിക്കുന്നവര്‍ക്ക് സ്വാഗതം. (ബിരിയാണിക്കുട്ടിയുടെ കല്ല്യാണത്തിന് ബൂലോഗത്ത് ബിരിയാണി വെച്ച് വല്ല്യമ്മായി എവിടെയാണാവോ ?)
ഇത്തിരി, കുട്ടേടത്തിസ്: ടാങ്ക്യു, ടാങ്ക്യു...
ബാക്കി ശനിയാഴ്ച കഴിഞ്ഞ് വരുന്ന ഞാറാഴ്ച.
ഞാനിതുവരെ പരീക്ഷിക്കാത്ത ഒന്നാണിത്, പേടികൊണ്ടുതന്നെ, ഇനിയിപ്പൊ കുറച്ച് ധൈര്യമായി,
ഇത്തിരിക്കാവാമെങ്കില് പിന്നെ ...
വിവരണത്തിന്റെ സ്വാഭാവികതകൊണ്ടുകൂടി നന്നായിരിക്കുന്നു ഈ പാചകം.
-അബ്ദു-
ഇത്തിരീ കണ്ടുപഠിച്ചതാണോ??
ഞാന്‍ പറഞ്ഞിട്ടില്ലേ , ഹോട്ടലില്‍ പോകുമ്പോള്‍ ദിര്‍ഹംസ് ആവശ്യത്തിനെടുക്കണമെന്നു :)
വെച്ചു നോക്കുന്നതിനു മുന്‍പ് ഒരു എല്‍ ഐ സി എടുത്ത് വച്ചേക്കാം. :)
ചിക്കന്‍ ബിരിയാണി ബീഫ് കൊണ്ട് വയ്ക്കാന്‍ പറ്റുമോ...?
ഇത്തിരി (ബിരിയാണി പാഴ്സലയച്ചു തരുമോ )വെട്ടമേ..
ഞാന്‍ കൊതി വിട്ടിട്ടില്ല...
വിവരണം കലക്കി..ബിരിയാണി കൊള്ളാമോ എന്ന് ഈ വീക്കെന്റില്തന്നെ വച്ചു നോക്കിയിട്ട് കമന്റാം..(കമന്റാനുള്ള ശക്തിയുണ്ടാവുമോ ആവോ?)
വളരെ നല്ല വിവരണം . ഞാനിതുവരെ മലയാളത്തില്‍ റെസിപ്പി എഴുതിനോക്കിയിട്ടില്ല, ഇതുവായിച്ചിട്ട് ഒന്നു ശ്രമിച്ച് നോക്കാന്‍ തോന്നുന്നു. കൂടുതല്‍ മലബാര്‍ റെസിപ്പികള്‍ പോസ്റ്റ് ചെയ്തൂടെ? ഞങ്ങള്‍ മലബാര്‍ റെസിപ്പി ഫാന്‍സാ. ഉമ്മിഅബ്ദുള്ളയുടെ ഒരു കുക്ബുക്കുന്ട് എന്റെ കൈയില്‍ .
ഇത്തിരി,കുട്ട്യേടത്തി പറഞ്ഞതുപോലെ കോഴിയുടെ ചാറ് ലെയര്‍ ചെയ്യുവാന്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍, ചാറ് മാറ്റിയതിനുശേഷം അല്‍പ്പം കശുവണ്ടിയും തേങ്ങയും അരച്ചത് കോഴിയില്ചേര്ത്ത് വേവിക്കുക. കോഴി കറിവെക്കുമ്പോള്‍ മല്ലിയിലയും അല്‍പ്പം പൊതിനയും ചേര്‍ക്കുന്നത് നല്ലതാണ്. അതുപോലെ ചോറു വേവിക്കുമ്പോള്‍ മറ്റ് spices ഇടുന്നതിനുപകരം ഒരുനുള്ളു saffron ഇട്ടു വേവിക്കുക.ബേക്ക് ചെയ്യുമ്പോള്‍ ചാറ് ലെയര്‍ ചെയ്യുകയാണെങ്കില്‍ വിളമ്പുന്നതിനു മുമ്പ് നല്ലവണ്ണം ഇളക്കാന്‍ മറക്കരുത്. ഒരുകുഴപ്പമേയുള്ളു-അവസാനം മലബാര്‍ ബിരിയാണിക്കുപകരം മദ്രാസ് ബിരിയാണിയായെന്നിരിക്കും.
ഡാലി ഞായറാഴ്ച ജിടാക്കില്‍ ഞാന്‍ ബിസ്സിയായിരിക്കും. അഥവാ കണ്ടാലും അത് ഞാനായിരിക്കില്ല.
ഇടങ്ങളേ ധൈര്യമായി പരീക്ഷിക്കൂ. അടുത്ത പത്താം തിയ്യതിക്ക് ശേഷം. കാരണം എനിക്ക് യു.യെ.ഇ മീറ്റില്‍ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ട്.
പച്ചാളമേ കണാത്ത പല്ലിവാലിന്റെ പോട്ടം പിടുത്തം പോലല്ല പാചകം... ഞാന്‍ ഇവിടെ ഇല്ല. ഞാന്‍ ഓടി.
അമ്പി ഫീഫ് കൊണ്ട് ബീഫ് ബിരിയാണി വെക്കാമായിരിക്കും. അത് കൊണ്ട് ചിക്കന്‍ ബിരിയാണി... ചിലപ്പോള്‍ പറ്റുമായിരിക്കും അല്ലേ.
ആര്‍പ്പീ ഇതിന്റെ റിസള്‍ട്ട് അറിഞ്ഞിട്ട് വേണം നിക്കണോ ഓടണൊ എന്ന് തീരുമാനിക്കാന്‍.
റീനി നന്ദികെട്ടോ, അപ്പോള്‍ അങ്ങനെയാണല്ലേ മദ്രാസ് ബിരിയാണി. ചെന്നൈ ബിരിയാണി എന്നും പറയാമല്ലോ...
ഇനി അഗ്രജന്റെ കട്ടഞ്ചായ ആവശ്യം വരാത്തവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. നിങ്ങള്‍
ഈ പേരില്ലാ കറി കഴിച്ചാല്‍ തീര്‍ച്ചയായും ആ നാരങ്ങനീരൊഴിച്ച കട്ടഞ്ചായ ഉപയോഗപ്പെടും.
ഗൂഗിളില്‍ ഒരു പാട് പേര് ‘ഓഫ് ലൈന്‍‘ ആണല്ലോ പടച്ചോനെ... കട്ടായം, ആരാണ്ടൊക്കെ ഇന്നലെ ‘മലബാര്‍ ചിക്കന്‍ ബിരിയാണി’ ഉണ്ടാക്കി കഴിച്ചിട്ടുണ്ട് :)
മലബാറു ബിരിയാണിയുടെ റസീപ്പി എവിടെ കണ്ടാലും വായിക്കുക എന്റെ ഒരു ഹോബ്ബിയാ !അടുത്തവീട്ടിലെ ഉമ്മയോടു പോലും നാലഞ്ചു പ്രാവശ്യം എഴുതി വാങ്ങിയിട്ടുണ്ട്..ഒറ്റ്യ്ക്ക് പരീക്ഷീക്കാന്‍ ഇതുവരെ പറ്റിയിട്ടില്ല.(അമ്മയുടെ വിചാരം അമ്മ ഭയങ്കര എക്സ്പേറ്ട്ടാ ന്നാ !).ഇത്തിരീ പ്രിന്റൌട്ട് എടുത്തിട്ടുണ്ട്..ഔട്ട് പുട്ട് പ്ലേറ്റിലെത്തണംന്നുതന്നെയാ നിശ്ചയിച്ചെ.ശേഖരണത്തില്‍ ഒരു മുതല്‍ക്കൂട്ട് മാത്രമാവില്ല ഇത്തിരി ബിരിയാണി;ഇതു സത്യം.
-ഒരു മലബാറുകാരി.
ഇധര്‍ കോയി ബിരിയാണി കാ നാം ബതായാ?
ഇബടെ പറഞ്ഞ കോഴി ബിരിയാണി അസ്സലായിട്ടുണ്ട് എന്ന്.
ഓടിക്കോ..എവിടെം വരെ ഓടും..ഭൂമിഉരുണ്ടതാണു ചേട്ടാ.. :)
ആരെങ്കിലും എനിക്കൊരു മെമ്പര്‍ഷിപ്പ് തര്വോ ഇവിടെ
??
പച്ചളത്തിനും കൂടെ മെമ്പര്‍ഷിപ്പ് കൊടുത്തിട്ടു വേണം ഇവിടെ ‘പല്ലിബിരിയാണി’ ‘ഉറുമ്പുബിരിയാണി’... മുതലായവ പരീഷിക്കാന്....
ബിരിയാണി കഴിക്കാന്‍ എത്തിപെട്ടവര്, എളവൂര്‍ ഗ്രാമ പഞ്ചായത്ത് മുതല്‍ യു. ഏ . ഈ യില്‍ നിന്ന് വരെ ബിരിയാണി മേള കാണാന്‍ വന്നിട്ടുള്ളവര്‍, ദയവായി മൈതാനത്തെ കിഴക്ക് വശത്ത് പാര്‍ക്ക് ചെയ്യ്തിരിയ്കുന്ന ചുവന്ന 7/ടിവി587 എന്ന ബസ്സില്‍ ഉടനടി കയറുവാന്‍ താല്പര്യപെടുന്നു. എത്രയും വേഗം ബസ്സ് പുറപ്പടും (അടുത്തുള്ള പൊത് "കാര്യ നിര്‍വ്വഹണ" കൂടാരത്തിലേയ്ക്. ആളൊന്നുക്ക് 50 പൈസ മുതല്‍ 75 പൈസ വരെയാണു.ചില്ലറ കരുതി വയ്കുക. കുടുംബ സമേതമെങ്കില് ഇളവുണ്ടാകും.)
ഭോജനത്തേക്കാള്‍ സുഖം വിസര്‍ജ്ജനം എന്നാരോ പറഞ്ഞിരിയ്കാം.
ഞാനിന്ന് ബിസ്സിയാ... ബിരിയാണി കഴിച്ച് തെറിവിളിക്കും എന്ന് പേടിച്ചിട്ടൊന്നുമല്ല.
ഹി ഹി ഹി.
50 പൈസ മുത 75 പൈസ വരെ... ആ കണക്ക് കലക്കി... :)
10 പേര് ഒന്നിച്ചു വരുമ്പോള്‍ എന്തെങ്കിലുമൊക്കെ ഡിസ്കൌണ്ട് കാണുമല്ലേ :)
അതെ,ഇത്തിരി ബിസ്സിയാ,
ബിരിയാണികള്‍ കൊലയാണികള് ആവുന്നതെങ്ങനെ എന്ന ഒരു ലേഖനത്തിന്റെ പണിപ്പുരയിലാണെന്ന് ജെബെല്‍ അലിയില്‍ പാണന്മാര് പാടി നടക്കുന്നുണ്ട്.
രുചിയോടെ കഴിക്കാവുന്ന കുറച്ച് ഭോജ്യവസ്തുക്കളുടെ റെസീപ്പി പറഞ്ഞു തരാംന്ന് വച്ചാ ആരെങ്കിലും ഒരു മെമ്പര്‍ഷിപ്പോ ബോട്ടോ തന്നിട്ടുവേണ്ടേ.......ദേവേട്ടാആആആആആആആആആആആആആആആആആആആആആആആആആആആആ
ബിരിയാണികുട്ടിയുടെ കല്ല്യാണത്തിന് ആരോ തലശ്ശേരി റസ്റ്റോറന്റില്‍ നിന്ന് വാങ്ങിയ ചിക്കന്‍ ബിരിയാണി കാണിച്ച് ബൂലോഗരെ പറ്റിച്ചു എന്നൊരു പാട്ടും പാണന്മാര് കൂട്ടത്തില്‍ പാടുന്നുണ്ടെന്ന് കേള്‍ക്കുന്നു. ബിസ്സിയായതിനാല് കൂടുതല്‍ അന്വേഷിക്കാനും കഴിഞ്ഞില്ല...
ഷാപ്പിലെ ഐറ്റംസ് ആയിരിക്കും കുറുമാന്റെ റെസപ്പീ...ഹൊ.
ആലോചിച്ചിട്ടു തന്നെ കൊതിയാവുന്നൂ...
ഏറനാടന്റെ ആ ഇരിപ്പു കണ്ടിട്ട് ഇത്തിരിയുടെ ബിരിയാണി കഴിച്ച മട്ടുണ്ട്...
‘താമസമെന്തേ വരുവാന്‍....’ എന്നാണോ ഏറനാടന്‍ പാടുന്നത് :))
എന്നാ പാട്ടെപ്പൊ മാറീന്ന് ചോദിച്ചാ മതി :)
അറബിക്കടലിളകി വരുന്നേ
ആകാശപൊന്നു വരുന്നേ...
;)
ഇത്തിരീ :) വെറുതെ വായിച്ചു. ഇനി വ്യാഴവും വെള്ളിയും , സ്ഥലത്ത് ഉണ്ടാവുന്നതല്ല എന്നൊരു ബോര്‍ഡ്, ഇത്തിരി, വീട്ടിനു മുന്നില്‍ സ്ഥാപിക്കേണ്ടി വരും.
സൂചേച്ചീ വ്യാഴവും വെള്ളിയും ഐക്യ അറബ് നാടുകളില്‍ അവധിയല്ല്യോ.
ആ ബോര്‍ഡ് ഇന്നലെ വൈകുന്നേരം വെച്ചു.
ബൂസ്റ്റ് ബേബി പാച്ചപ്പാ, ഈ മാറി മാറി വരുന്ന പ്രൊഫെല്‍ പടോക്കെ റെയില്‍വെ സ്റ്റേഷന് ബസ്സ്റ്റാന്ഡിലു കൊടുത്ത് കഴിഞ്ഞുള്ള രിസേര്വാണോ? ഒന്നുകില്‍ ഇടാതിരിയ്കുക, അല്ലെങ്കില്‍ മിനിറ്റിനുമിനിറ്റിനു മാറ്റാതിരിയ്കുക.
(വീട്ടിലു വന്ന് അപ്പവും ജ്യൂസുമൊക്കെ കഴിച്ചു പോയില്ലേ, അതുല്യേച്ചി പള്ളു പറഞ്ഞാലെങ്ങന്നാ കേക്കാതിരിയ്കണേ അല്ലേ?)
ഇത്തിരീ.. ഇപ്പോ ഇത്തിരി കുറവുണ്ട്... ആശ്വാസം. ഇനി രണ്ടാഴ്ചയ്ക് പോസ്റ്റിടല്ലേ ഇത് പോലെ... ഒന്ന് നിവര്ന്നിരുന്നൊട്ടെ. കാലുമുട്ടിനൊക്കെ എന്തൊരു വേദന..
അതുല്യേച്ചീ അല്ലങ്കിലും രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍ നോണ്‍ വെജ് കഴിച്ചാല്‍ അങ്ങിനെയാ... ശരിയാവുംന്നേ...
ഞാന്‍ ഈ നാട്ടുകാരനേ അല്ല... ഓടി രക്ഷപെട്ടിരിക്കുന്നു.
ഇപ്പോള്‍ കിട്ടിയ വാര്‍ത്ത:ഇത്തിരിയുടെ ഓഫീസിനു മുമ്പില്‍ ദുബായിലെ ഹോട്ടലുകാരുടെ ധര്‍ണ്ണ,അവരുടെ കച്ചവടം കുറഞ്ഞത്രെ.
ദുബായില്‍ ലബന് അപ്പിന് ചെലവു കൂടിയെന്ന് ഒരു ന്യൂസും കേട്ടു.
വല്യമ്മായിയുടേ ബിരിയാണിയെ കാണണമെങ്കില്‍ ഇതു നോക്കൂ.http://www.aliyup.com/images/photos/pic86.jpg
ഇത്തിരീയെ എന്റെ കാര്യമല്ലാട്ടോ പറഞ്ഞത്, വീട്ടിലെ നാല്ക്കാലീടെയാ.. ഞാന്‍ വാങ്ങിയത് പാഴ്സലാണെന്ന് മറന്നോ നീയ്യ്?
...വിശാലന്റെ ‘ഡ്രില്ലപ്പന്‘ സ്റ്റേജിന്റെ പരിസരത്തെവിടെയെങ്കിലുമുണ്ടെങ്കില്‍ ‘മലബാര്‍ ചിക്കന്‍ ബിരിയാണി’ കഴിച്ചിട്ടു പോകേണ്ടതാണ്...
കട്ടന്‍ ചായയും ചെറുനാരങ്ങയും ഫ്രീ :)
ങേ... ഇവിടെ അമ്പതോ... ഈ പോക്കരെന്തിറക്കിയാലും സോറി... ഇത്തിരിയെന്തിറക്കിയാലും... ശ്ശോ... ഇങ്ങോരുടെ ഒരു കാര്യം :))
കണ്ണും നട്ട് കാത്തിരുന്നിട്ടും...............
വല്യമ്മായി... ഹ ഹ ഹ
സോറി... വല്യമ്മായി...
...ഇല്ല... അറിഞ്ഞില്ല... അഗ്രജനറിഞ്ഞില്ല... വല്യമ്മായി ഒരു തേങ്ങയും കൊണ്ടിവിടെ പതുങ്ങിയിരുന്നിരുന്നത്... :))
കണ്ണും നട്ട് കാത്തിരുന്നിട്ടും...............
...
...
...
...
ആ ചാവകാട്ടുകാരന് കാക്ക കൊത്തികൊണ്ടു
പോയല്ലേ...
കമന്റിട്ടേക്കാം,
അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ,
ങാഹാ,
വേണ്ടാ വേണ്ടാന്ന് വിചാരിക്കുംബോള്..
അതുല്യേച്ചീ ‘ഒന്ന് മാറ്റോ’ എന്ന് പറയാതെ ഇനി മാറ്റുന്ന പ്രശ്നമേ ഇല്ല :)
(നമ്പൂതിരീസിന്റെ കണ്ണിമാങ്ങാ അച്ചാര്‍ രുചി ഇപ്പോഴും മാറീട്ടില്ലാ...)
ഒരു ബിരിയാണി തിന്നതിനു മൂന്നുബക്കറ്റ് വെള്ളം!!!!
ഹെന്റമ്മോ... പച്ചാളത്തിനും വേണോ... മൂന്നു ബക്കറ്റ്... :))
സര്‍ട്ടിഫൈഡ്! ഇതു താന്‍ ദ് ഗ്രേറ്റ് മലബാര്‍ ബിരിയാണിക്കുട്ടി! ഉണ്ടാക്കി, തിന്നു...ഈ കുറ്പ്പെഴുതുന്ന വരെ നോ കുഴപ്പം! പിന്നെ ശരിയായ മല്ബാര് ദം ബിരിയാണിക്ക് ( ആ ഒരു വാക്കേ അതിനുള്ളൂ ഇത്തിരീ)ഒടുക്കത്തെ തീ മൂട്ടില് മാത്രം കൊടുത്താല്‍ പോരാ...ബിരിയാണിപ്പാത്രം നന്നായി മൂടി ആ മേല്‍മൂടിക്കു മുകളിലും വെയ്ക്കണം തീ..അപ്പഴേ അവന് ദമ്മനാകൂ. (അവനില്‍ ബേയ്ക്ക് ചെയ്തെടുക്കാം...പക്ഷെ യഥാര്‍ഥ ടേസ്റ്റ് കിട്ടില്ല)
ശോ ഞാന്‍ മിണ്ടാതിരുന്നപ്പം ഇവിടെ എല്ലാവരും കൂടി ഓഫടിച്ചു കളിക്കുവാണോ?? പച്ചാവെ നീ ഇവിടെ കൊളമാക്കിയോ? ബക്കറ്റിന്റെ കഥകള്‍ പാണര്‍ പാടി നടക്കുന്നതു പോലെ കേട്ടതായി തോന്നി...
പക്ഷെ മലബാര്‍ ബിരിയാണിയില്‍ പ്രത്യേകിച്ച് തലശേരി ബിരിയാണിയില്‍ ഇഞ്ചി,പച്ചമുളക്,വെളുത്തുള്ളി,മല്ലിയില ഒഴികെ സ്പൈസസ് ഒന്നും ഇടില്ല.
യുയെയി മീറ്റിന് മുഖ്യ ഇനം ഇത്തിരിയുടെ ബിരിയാണിയാണെന്ന് കേള്‍ക്കുന്നു.ലൈവ് ഡെമൊ ഉണ്ടത്രെ.60
അല്ല ഇത്തിരിവെട്ടം,
ഒരു തിരോന്തരം ബിരിയാണി ഉണ്ടാക്കിയാലൊന്നാ പ്പൊ എന്റെ ചിന്ത?. ചേരുവയില്‍ മാറ്റമുണ്ടോ?.. കോഴിയെ തിരൊന്തരത്തൂന്നു പിടിച്ചാല്‍ പോരെ??. ബാക്കിയൊക്കെ same തന്നെയ്യല്ലെ?
സ്വപ്നങ്ങള്‍.. സ്വപ്നങ്ങളേ നിങ്ങള്‍ ...
ബിരിയാണി ഉണ്ടാക്കുന്നതു പോയിട്ടു ഒരെണ്ണം കഴിക്കുന്ന കാര്യം ആലോചിച്ചതാ
അച്ചിങ്ങയും കാരറ്റും മലബാര്‍ ബിരിയാണിയില്‍? മലബാറുകാരും നന്നായാ?:D
കുറിപ്പെഴുത്ത് രസായിട്ടുണ്ട്. ബിരിയാണിക്ക് സുലൈമാനിയെന്ന പോലെ കമന്റ്സും.
ആലുവ്യായില് നിന്നുള്ള ഒരു "തെക്കത്തി"യെ പെണ്ണു കെട്ടിയതില്‍ ഞാന്‍ ഖേദിക്കുന്ന ഒരേയൊരു സന്ദര്‍ഭമാണ് ഈ "അച്ചിങ്ങാ" പ്രയോഗം !!!
നല്ല ഒന്നാം ക്ലാസ്സ് "പയര്‍" ഉപ്പേരി ഉണ്ടാക്കി അവളു പറയും/ "ഏട്ടാ.. ഇന്നു അച്ചിങ്ങാ ഉപ്പേരിയാ' എന്നു !!
ഒരു വെറും തൃശ്ശൂക്കാരനായ എനിക്കതു കേള്‍ക്കുമ്പോ "മച്ചിങ്ങ" ഓര്‍മ്മ വരും !
ബിരിയാണിചെമ്പിന്റെ സമീപമെത്തിയ മുഴുവന്‍ ബിരിയാണി പ്രേമികള്‍ക്കും മലബാര്‍ ചിക്കന്‍ ബിരിയാണിയുടെ പേരില്‍ ഒത്തിരി നന്ദി.
ഓടോ : യുയേയിക്കാര് ആരും പരീക്ഷിച്ചിട്ടില്ലെന്ന വിശ്വാസത്തിലാണ് ഞാന്‍ മീറ്റിന് വരുന്നത്. ചതിക്കല്ലേ... പടച്ചോനേ കാക്കണേ
ഇത്തിരിയേയ് പേടിക്കണ്ടെ പോയ്ക്കൊ. ഞാന്‍ ഗാര്ണ്ടീ. ഇന്നലെ സ്വയമ്പനായിട്ട് ഉണ്ടാക്കി. പുറത്തൂന്ന് ഇത്തിരി കൂട്ടുകാരെ വിളിച്ച് കൊടുക്കേം ചെയ്തു. കൊട് കൈ. അവരു പറഞ്ഞ ഗൊമ്പ്ലിമെന്റ്സ് ഒക്കെ ഇവിടെ പറഞ്ഞിരിക്കുന്നു. പയര്‍ എന്ന് തൃശ്ശൂക്കാര് പറയണ അച്ചിങ്ങ കിട്ടിയില്ല. തണുപ്പ് തുടങ്ങിയതോന്റ് ബീന്‍സും ഇല്ലാത്രേ. ആ ഒരു കളര്‍ കോമ്പിനേഷന്‍ കിട്ടാന്‍ ഞാന്‍ സ്പ്രിഗ് അണിയന് ഇട്ട് കാര്യം സെറ്റപ്പാക്കി. ഇടക്കിടയ്ക്ക് വാരാന്നാണ് കൂട്ടുകാര്‍ പറഞ്ഞേക്കണേ (ബിരിയാണി തിന്നാനേയ്, അതു നടക്കൂലപ്പാ). അപ്പോ കുറിപ്പ് ആംഗലേയത്തിലാക്കി കൊടുത്ത് വിടാനാ പ്ലാന്‍. അതിനിനി പേറ്റന്റ് ഒന്നുമില്ലലൊ അല്ലേ?
ഡാലീ താങ്ക്യൂ... താങ്ക്യൂ... പിന്നെ പേറ്റെന്റൊന്നും ഇല്ല... പിന്നെ ഇപ്പോള്‍ ഏത് ഗ്രൂപ്പാന്നാ പറഞ്ഞേ.
ഇത്തിരീ, ബിരിയാണി മാത്രമേയുള്ളൂ ? അടുത്തതായി കോഴിക്കോടന്‍ ഹല്‍വ പോരട്ടെ..
മേനോനേ ഹലുവയുടെ കാര്യം അഗ്രജന് ഏറ്റിട്ടുണ്ട്... ഇനി അത് ആലുവ ആവുമോ അവോ ?
അഗ്രജനാണെങ്കില് അലുവ ഗോപി.. മുന്‍പ് പേരില്ലാത്ത ഒരു കുട്ടിയെ ഇവിടെ ഉപേക്ഷിച്ചു പോയിട്ടുണ്ട്. പിന്നെ ആ ഭാഗത്തേക്ക് വന്നിട്ടില്ല.
ഇടിവാളേ..
ആലുവക്കാരെ കുറ്റം പറഞ്ഞാ വെവരം അറിയും
ഞങ്ങ പറേണതന്യാ ശരി
ഇത്തിരിവെട്ടം,
ഇപ്പഴാണു കണ്ടതു... നാന്നായി എഴുതിയിരിക്കണു...
തലശ്ശേരി പാരിസ് ഹോട്ടലില്‍ നിന്നും കഴിച്ച ബിരിയാണിയുടെ ഒരു രുചി വിണ്ടും ഉണര്‍ത്തിയതിനു നന്ദി....
I tried this today. It came very well. Thank you....
Iddalipriyan
മലബാര്‍ ബിരിയാണി ഒരിക്കലും ചോറുണടാക്കി തയ്യാറാക്കില്ല.അല്പം നെയ്യില്‍ നെയ്ചോറുണ്ടാക്കി ദമ്മിടുകയാണ് പതിവ്.പിന്നെ കുരുമുളകും ഉപയോഗിക്കില്ല.ദമ്മിട്ടാല്‍ മുകളില്‍ തീ കനലിടും. ഓ കെ അത് ഫോയില്‍ വെച്ച് അഡ്ജസ്റ്റ് ചെയ്തു.അച്ചിങ്ങയും മച്ചിങ്ങയും ഉപയോഗിക്കില്ല.പിന്നെ കണ്ണൂര്‍ക്കാരെ തൊട്ട് കളിച്ചാല്‍ ? അത് ഞാന്‍ പറയാതെ തന്നെ അറിയാലോ? ഇത് ഒരു മലബാര്കാരന്റെ ചെറിയ തിരുത്തല്‍.ജാഗ്രതൈ............
ഹേയ് നളാ അരി വെള്ളതിലെക്കിട്ടു പാകം ചെയ്യാതെ ആദ്യം ബിരിയാണിക്ക് ആവശ്യമായ നെയ്യൊഴിച്ച് അറിയോന്നു ഫ്രൈ ചെയിതിട്ടു അതിലേക്കു അരിയുടെ ഇരട്ടിവെള്ളം തിളപ്പിച്ചത് ഒഴിച്ച് പറ്റിച്ചു എടുക്കുന്നതാണ് നല്ലത്.ഇതെന്റെ മാത്രം അഭിപ്രായമാണ് കേട്ടോ
1 nimisham..... njan ivide puthiyathaane..ellavarum biriyaani undakiyittu enne vilichal mathy...njan vannu taste cheythittu judge cheyam...thalpparyam ullavar nalle adipoli biriyani undakki vechittu facebookil "NIKKY FABILION" ilekku oru friend request ittere....
Post a Comment